പോളണ്ട്: യുക്രൈൻ – റഷ്യ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുമായി രണ്ടു വിമാനങ്ങൾ ഡൽഹിക്ക് തിരിച്ചു. വ്യോമസേന വിമാനം പുലർച്ചെയോടെ ദില്ലിയിലെത്തും. സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർഥികൾ ഇന്ന് യുക്രെയ്ൻ അതിർത്തി കടന്ന് പോളണ്ടിലെത്തിയിരുന്നു. 694 വിദ്യാർത്ഥികൾ ആണ് പോളണ്ടിലെത്തിയത്. സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർഥികൾക്കായി പോളണ്ട്, അതിർത്തിയിൽ ബസുകൾ എത്തിച്ചിരുന്നു. പോളണ്ട് പൊലീസ് സേനയും സുരക്ഷയും ഒരുക്കി .
എന്നാൽ, റഷ്യ വെടി നിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ആദ്യമായി ഇന്ത്യൻ വിദ്യാർഥികളെ യുക്രൈനിൽ നിന്ന് തിരിച്ചെത്തിച്ചത്. സുമിയിലെ വിദ്യാർഥികൾക്ക് അവിടെ നിന്നുള്ള ട്രെയിനിൽ കയറ്റിയ ശേഷം പാസ്പോർട്ട് പരിശോധന അടക്കം നടത്തിയാണ് അയച്ചത്. പോളണ്ട് അതിർത്തിയിലെത്തിയ വിദ്യാർഥികൾക്ക് ഇവിടുത്തെ നടപടികൾ കൂടി ഇനി പൂർത്തിയാക്കണം. അതുകഴിഞ്ഞാൽ ഇന്ത്യയിലേക്ക് തിരിക്കാമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതുവരെയുള്ള താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ പോളണ്ടും വോളണ്ടിയർമാരും ചേർന്ന് ഒരുക്കിയിട്ടുമുണ്ട്.
Read Also: കോണ്‍ഗ്രസിന്റെ വമ്പൻ പരാജയം: ചെന്നിത്തലയെ വേദിയിലിരുത്തി പരിഹസിച്ച് മുഖ്യമന്ത്രി
അതേസമയം, രണ്ടാഴ്ചയായി സുമിയിൽ കുടുങ്ങിക്കിടന്ന 694 ഇന്ത്യൻ വിദ്യാർഥികളെ കഴിഞ്ഞ ദിവസം സുരക്ഷിതമായി പോൾട്ടോവയിൽ എത്തിച്ചു. ശേഷം പടിഞ്ഞാറൻ നഗരമായ ലവീവിലേക്ക് ട്രെയിനിൽ എത്തുന്ന വിദ്യാർത്ഥികളെ പിന്നീട് പോളണ്ട് അതിർത്തിയിൽ എത്തിക്കുകയായിരുന്നു. ഇതോടെ യുക്രൈനിലെ ഇന്ത്യയുടെ രക്ഷാദൗത്യം ആശ്വാസകരമായ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.
Post Your Comments