IdukkiLatest NewsKeralaNattuvarthaNews

വിദ്യാര്‍ത്ഥിനികളോട് ലൈംഗിക അതിക്രമം: കായികാധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

ഇടുക്കി: കായികാധ്യാപകനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. ഇടുക്കി വഴിത്തലയിൽ നടന്ന സംഭവത്തിൽ വിദ്യാര്‍ത്ഥിനികളോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലം സ്വദേശി ജീസ് തോമസാണ് പിടിയിലായത്.

കായിക പരിശീലനം നടത്തുന്ന സമയങ്ങളിലും ക്ലാസ് മുറിയില്‍ വച്ചും ഇയാള്‍ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന്, രക്ഷിതാക്കൾ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു.

വിവാഹം ഉറപ്പിച്ചതോടെ കഷണ്ടിയായ ഭാഗത്ത് മുടിപിടിപ്പിച്ചു : ശക്തമായ തലവേദന അനുഭവപ്പെട്ട യുവാവ് മരണത്തിന് കീഴടങ്ങി

ഇതേത്തുടർന്ന്, പൊലീസ് ജീസ് തോമസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പോക്സോ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button