ErnakulamNattuvarthaLatest NewsKeralaNews

അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ നി​ന്നു വി​ദ്യാ​ർ​ത്ഥിനി തെ​റി​ച്ചു വീ​ണു : ​ഗുരുതര പരിക്ക്

പ​ര​വൂ​ർ എ​സ് എ​ൻ വി ​സ്കൂ​ളി​ലെ വി​ദ്യാ​ർത്ഥി​നി പ​ര​വൂ​ർ കോ​ട്ട​പ്പു​റം സ്വ​ദേ​ശി​നി​യാ​യ മ​നു​ജ(14)യാണ് വീണത്

പ​ര​വൂ​ർ: അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ നി​ന്നു സ്കൂ​ൾ വി​ദ്യാ​ർ​ത്ഥിനി റോ​ഡി​ലേക്കു തെ​റി​ച്ചു വീ​ണു. പ​ര​വൂ​ർ എ​സ് എ​ൻ വി ​സ്കൂ​ളി​ലെ വി​ദ്യാ​ർത്ഥി​നി പ​ര​വൂ​ർ കോ​ട്ട​പ്പു​റം സ്വ​ദേ​ശി​നി​യാ​യ മ​നു​ജ(14)യാണ് വീണത്.

രാ​വി​ലെ ഏ​ഴേ​കാ​ലോ​ടെ പ​ര​വൂ​ർ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ കൊ​ല്ല​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്നത് മമതാ ബാനർജിക്ക് മാത്രം, ഞങ്ങളോടൊപ്പം ചേരൂ: കോൺഗ്രസിനോട് തൃണമൂൽ

അ​മി​ത വേ​ഗത്തി​ലാ​യി​രു​ന്ന ബ​സി​ൽ നി​ന്നു വാ​തി​ൽത്തു​റ​ന്നു കു​ട്ടി പു​റ​ത്തേക്കു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ – കൊ​ട്ടി​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബി​സ്മി​ല്ല എ​ന്ന ബ​സി​ൽ നി​ന്നാ​ണ് വിദ്യാർത്ഥിനി തെ​റി​ച്ചു വീ​ണ​ത്.

ഡ്രൈ​വ​ർ ഇ​ട​വ സ്വ​ദ​ശി നി​ഷാ​ദി​നെ പ​ര​വൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ബ​സ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തു. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ​മ​ത്സ​ര​മാ​ണ് അ​മി​ത​ വേ​ഗ​ത​യ്ക്കു കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button