ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലെ ഒരു മലയാളി അഫ്ഗാനിസ്ഥാനിൽ വെച്ച് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാൻ പ്രവിശ്യയുടെ (ഐ.എസ്.കെ.പി) പ്രസിദ്ധീകരണമാണ് ഈ വാർത്ത പുറത്തുവിട്ടത്. 23 കാരനായ കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥിയായ നജീബ് അൽ ഹിന്ദിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന്, ഐ.എസ്.കെ.പിയുടെ പ്രസിദ്ധീകരണമായ വോയ്‌സ് ഓഫ് ഖുറാസൻ റിപ്പോർട്ട് ചെയ്തു. നജീബ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നോ, അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്തായിരുന്നുവെന്നോ റിപ്പോർട്ടിൽ വ്യക്തമല്ല.
പാകിസ്ഥാൻ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച്, മണിക്കൂറുകൾക്കുള്ളിൽ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ട, പ്രവാചകൻ മുഹമ്മദ് നബിയുടെ സഹചാരി ആയിരുന്ന ഹൻസല ഇബ്നു അബി ആമിറിനോട് നജീബിന്റെ ജീവിതത്തിന് സാദൃശ്യം ഉള്ളതായി റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ ഐ.എസ്.കെ.പി ആസ്ഥാനമായ ഖൊറാസാനിലേക്ക് നജീബ് എത്തുകയായിരുന്നുവെന്ന് പ്രസിദ്ധീകരണം സാക്ഷ്യപ്പെടുത്തുന്നു. വിവാഹ രാത്രിയിൽ യുദ്ധക്കളത്തിലേക്ക് പുറപ്പെട്ട 24 കാരനായ ഹൻസല, ഉഹുദ് യുദ്ധത്തിലാണ് കൊല്ലപ്പെട്ടത്.
‘മരണത്തിന് ശേഷമുള്ള ദിവസങ്ങളിൽ ഹിജ്‌റ പാലിക്കാൻ കഴിഞ്ഞിരുന്നില്ല. നജീബ് മലയാളികളായ മറ്റ് തീവ്രവാദികളുമായി പരിചയപ്പെട്ടിരുന്നു. അവിവാഹിതനായ അയാൾ അതിഥികൾക്കായുള്ള മുറിയിൽ താമസിക്കുകയായിരുന്നു’ വോയ്‌സ് ഓഫ് ഖുറാസൻ വ്യക്തമാക്കി.
Post Your Comments