ലഖ്‌നൗ: കർഷകസമരവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങൾക്കിടെ വാഹനമിടിച്ച് നാല് പേർ കൊല്ലപ്പെട്ടതിലൂടെ വിവാദത്തിലായ ലഖിംപൂർ ഖേരിയിൽ പ്രതിപക്ഷ പ്രചാരണങ്ങളെല്ലാം നിഷ്പ്രഭമായി. ഈ ജില്ലയിലെ, എട്ട് സീറ്റുകളിൽ എട്ടിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളായ മൊഹമ്മദി, ഗോല ഗോകരന്നാഥ്, കാസ്ത, ലഖിംപൂർ, ശ്രീനഗർ, ദൗറഹാര, പാലിയ കാലൺ എന്നീ സീറ്റുകളിലും ബിജെപിക്കാണ് വിജയം.
കർഷക സമരമെന്ന വ്യാജേന, ഇടനിലക്കാരെ ഇറക്കി കേന്ദ്രസർക്കാരിനെതിരെയും, ബിജെപിക്കെതിരെയും, സമാജ്‌വാദി പാർട്ടി മുതൽ ആം ആദ്മി വരെയുള്ള പ്രതിപക്ഷം പടച്ചുവിട്ട നുണപ്രചാരണങ്ങളാണ് ജനവിധിയിലൂടെ പൊളിഞ്ഞതെന്നാണ് ബിജെപി പറയുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച എസ്‌യുവി വാഹനത്തെ തടഞ്ഞ, പ്രതിഷേധക്കാർക്കിടയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ നടന്ന കല്ലേറിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് വാഹനം പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചു കയറാൻ കാരണമെന്നാണ് ബിജെപി പറയുന്നത്.
സംഭവത്തിൽ, സമരക്കാർ പ്രകോപനം സൃഷ്ടിച്ചതും സംഘർഷമുണ്ടാക്കിയതും മറച്ചുവെച്ച് ബിജെപിയെ പ്രതിക്കൂട്ടിലാക്കാനായിരുന്നു സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും ശ്രമം. തിരഞ്ഞെടുപ്പിലും സംഭവം സജീവമായി ചർച്ചയാക്കിയിരുന്നു. എന്നാൽ, ഈ സംഭവം നടന്ന സ്ഥലമുൾപ്പെടുന്ന സീറ്റിലും ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. നിഗാസൻ മണ്ഡലത്തിന്റെ പരിധിയിലായിരുന്നു സംഭവം. 41,009 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ, ബിജെപി സ്ഥാനാർത്ഥി ശശാങ്ക് വർമ വിജയിച്ചത്. ബിജെപിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചതും ഈ സീറ്റിലാണ്.
Post Your Comments