KottayamNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു : പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

ച​ങ്ങ​നാ​ശ്ശേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ ജ​ഡ്ജി ജി.​പി. ജ​യ​കൃ​ഷ്ണ​നാ​ണ്​ വി​ധി പ്ര​സ്താ​വി​ച്ച​ത്

ച​ങ്ങ​നാ​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിൽ പ്ര​തി​ക്ക് 13 വ​ർ​ഷം ത​ട​വും 75,000 രൂ​പ പി​ഴ​യും വി​ധി​ച്ച് കോടതി. ച​ങ്ങ​നാ​ശ്ശേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ ജ​ഡ്ജി ജി.​പി. ജ​യ​കൃ​ഷ്ണ​നാ​ണ്​ വി​ധി പ്ര​സ്താ​വി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ആണ് കോടതി ശിക്ഷ വിധിച്ചത്.

ഈ ​കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒ​ന്നാം​പ്ര​തി വി​ചാ​ര​ണ നേ​രി​ടാ​തെ ഒ​ളി​വി​ൽ പോ​യി. ര​ണ്ടാം​പ്ര​തി മ​ര​ണ​പ്പെ​ട്ടു. മൂ​ന്നാം​പ്ര​തി കാ​ഞ്ഞി​ര​പ്പ​ള്ളി ചാ​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ബി​നീ​ഷി​നെ​യാ​ണ് കേ​സി​ൽ ശി​ക്ഷി​ച്ച​ത്.

Read Also : കോൺഗ്രസിന്റെ സൈക്കിളൊക്കെ ഞങ്ങളുടെ ബുൾഡോസർ തകർത്തു കളഞ്ഞു: യോഗിയ്ക്ക് അഭിനന്ദനങ്ങളുമായി ഹേമ മാലിനി

ശി​ക്ഷ ഒ​ന്നി​ച്ച് അ​ഞ്ചു​വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​ത്തു​ക അ​ട​ക്കാ​തി​രു​ന്നാ​ൽ ഒ​ന്ന​ര​ വ​ർ​ഷം​ കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി.​എ​സ്. മ​നോ​ജ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button