ന്യൂഡൽഹി: ഉത്തർപ്രദേശിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപി മുന്നേറുകയാണ്. അതേസമയം, വോട്ടെണ്ണൽ തുടങ്ങും മുൻപേ തന്നെ പരാജയം അംഗീകരിച്ചതുപോലെയാണ് യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർക്കായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രിയങ്ക പാർട്ടിയുടെ പരാജയം അംഗീകരിച്ചത്.
പോരാട്ടം തുടങ്ങിയിട്ടേ ഉളളൂവെന്നും പാർട്ടി പ്രവർത്തകർ നിരാശപ്പെടരുതെന്നും ഇന്നലെ രാത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പ്രിയങ്ക പറഞ്ഞു. ജനവിധി മാനിക്കുന്നതിനൊപ്പം രാജ്യത്തിനും യുപിക്കും വേണ്ടിയുളള പോരാട്ട തുടർച്ചയ്ക്ക് തയ്യാറെടുക്കണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു.
‘സംസ്ഥാനത്ത് ദീർഘകാലമായി കോൺഗ്രസ് സർക്കാർ ഇല്ലാതിരുന്നിട്ടും, ജനങ്ങൾക്ക് വേണ്ടി നിങ്ങൾ പോരാടി. രാഷ്ട്രീയത്തിന്റെ യഥാർത്ഥ ലക്ഷ്യമായ പൊതുസേവനത്തിൽ പ്രതിജ്ഞാബദ്ധതയോടെയും നിലകൊണ്ടു, ഞാൻ ഇതിൽ അഭിമാനിക്കുന്നു’, അവർ ട്വീറ്റ് ചെയ്തു.
Post Your Comments