Latest NewsKerala

അമ്മയെക്കാൾ പ്രായമുള്ള സിപ്‌സിയെ ഒഴിവാക്കാൻ ശ്രമിച്ചു : മകന്റെ കുഞ്ഞ് തന്റെ കുഞ്ഞാണെന്ന് പറഞ്ഞു കാമുകനെ കുടുക്കാൻനോക്കി

തന്റെ കാമുകിയായിരിക്കെ സിപ്‌സിയുടെ വഴിവിട്ട ജീവിത രീതിയോടുള്ള വിദ്വേഷവും കുട്ടിയെ കൊല ചെയ്യാൻ പ്രേരിപ്പിച്ചതായി എഫ്‌ഐആറിൽ പറയുന്നു.

കൊച്ചി: കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീർക്കാനാണ് ഒന്നരവയസ്സുകാരി നോറ മരിയയെ കൊലപ്പെടുത്തിയതെന്ന് ജോൺ ബിനോയി ഡിക്രൂസ്. സിപ്‌സി പുറത്തുപോയിരുന്ന സമയത്ത് വൈരാഗ്യം തീർക്കാൻ കുട്ടിയെ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ തല കുനിച്ച് നിർത്തി പിടിച്ച് പൈപ്പിന്റെ ടാപ്പ് തുറന്ന് ശ്വാസം മുട്ടിച്ച് വകവരുത്തുകയായിരുന്നു.

27കാരനായ ജോൺ ബിനോയി, 55കാരിയായ കാമുകിയിൽ നിന്നും അകലാൻ ശ്രമിച്ചെങ്കിലും സിപ്സി ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. ക്രിമിനൽ പശ്ചാത്തലമുള്ള സിപ്സിയും ജോൺ ബിനോയിയും ആദ്യകാലങ്ങളിൽ പ്രണയത്തിലായിരുന്നെങ്കിലും കാമുകിയുടെ പ്രായക്കൂടുതൽ യുവാവിന് ഉൾക്കൊള്ളാനാകുമായിരുന്നില്ല. തന്നെക്കാൾ പ്രായമുള്ള മകനുള്ള സ്ത്രീയാണ് കാമുകി എന്നതും ജോൺ ബിനോയിയെ അലട്ടിയിരുന്നു. തന്നെ ഒഴിവാക്കാൻ കാമുകൻ ശ്രമിക്കുന്നെന്ന് മനസിലാക്കിയ സിപ്സി , ജോൺ ബിനോയിക്കെതിരെ കള്ളക്കേസുകൾ കൊടുത്തിരുന്നതായി പറയുന്നു.

കൂടാതെ, ജോൺ ബിനോയിയുടെ വീട്ടിലും നേരത്തെ ജോലി ചെയ്തിരുന്നപ്പോൾ അവിടെയും ഒക്കെ കുട്ടിയുമായി സിപ്‌സി ചെന്നിരുന്നു. കുട്ടി ബിനോയിയിൽ നിന്ന് തനിക്ക് ഉണ്ടായതാണെന്ന് സിപ്‌സി ആരോപിച്ചത് ബിനോയിക്ക് നാണക്കേടായി എന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു. വൈരാഗ്യത്തിനൊപ്പം തന്റെ കാമുകിയായിരിക്കെ സിപ്‌സിയുടെ വഴിവിട്ട ജീവിത രീതിയോടുള്ള വിദ്വേഷവും കുട്ടിയെ കൊല ചെയ്യാൻ പ്രേരിപ്പിച്ചതായി എഫ്‌ഐആറിൽ പറയുന്നു.

 

shortlink

Post Your Comments


Back to top button