കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂര്‍ രാജേഷ് ഭവനത്തില്‍ രാജുവിന്റെ മകന് രാജേഷിന്റെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ചുരത്തില്‍ കണ്ടെത്തിയത്.
ബസ് യാത്രക്കാരാണ് ചുരത്തില്‍ ഒമ്പതാം വളവിന് സമീപം വനപ്രദേശത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി.
മൃതദേഹത്തില്‍ നിന്നും ലഭിച്ച മൊബൈലില്‍ നിന്നാണ് മൃതദേഹം തിരിച്ചറിയുന്നതിനുള്ള നമ്പര്‍ ലഭിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments