
മലപ്പുറം: ഗൂഗിളില്‍ ഉയര്‍ന്ന ജോലിക്കാരനെന്ന് പത്രങ്ങളില്‍ വിവാഹ പരസ്യം നല്കി തട്ടിപ്പ് നടത്തിയ യുവാവും കൂട്ടാളിയും അറസ്റ്റിലായി. കോഴിക്കോട് സ്വദേശിയായ അക്ഷയ്, ഇയാളുടെ സഹായിയായ കൊല്ലം കരുവല്ലൂര്‍ സ്വദേശി അജിയുമാണ് പിടിയിലായത്.
Read Also : ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി : ആശ്വാസത്തിൽ നാട്ടുകാർ
പ്രതികള്‍ കേരളത്തിലെ വിവിധ ജില്ലകളിലെ 15 ഓളം വിസതട്ടിപ്പുകളില്‍ നിന്നുമായി 2.5 കോടിയോളം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇരുവര്‍ക്കുമെതിരെ കൊടുങ്ങല്ലൂര്‍, കൊല്ലം, കൊരട്ടി, വണ്ടൂര്‍, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂര്‍, കോട്ടയം കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ വിസ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ചങ്ങരംകുളത്ത് ഒരു ടീച്ചറുടെ മകളുമായി കല്യാണമുറപ്പിച്ച ഇയാള്‍ ആര്‍ഭാടമായി വിവാഹ നിശ്ചയവും നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങില്‍ അന്ന് വരന്റെ ബന്ധുക്കളെന്ന വ്യാജേന എത്തിയത് സിനിമയില്‍ ഗ്രൂപ്പ് ആര്‍ട്ടിസ്റ്റുകളായി അഭിനയിക്കുന്നവരാണെന്ന് പോലീസ് കണ്ടെത്തി.
പിതാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് 10 ലക്ഷത്തിലധികം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഇത്തരത്തില്‍ നിരവധിപേരെയാണ് പ്രതികള്‍ തട്ടിപ്പിനിരയാക്കിയത്.
Post Your Comments