
കൊച്ചി: സംവിധായകന്‍ ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി വീണ്ടും രംഗത്ത് എത്തി. തന്നെ പല തവണ പീഡിപ്പിച്ചതായി ചൂഷണത്തിന് ഇരയായ യുവതി പറയുന്നു. ലിജു കൃഷ്ണ അറസ്റ്റിലായതിനു പിന്നാലെയാണ്, ഇയാള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി യുവതി രംഗത്ത് എത്തിയിരിക്കുന്നത്.
പീഡനം പുറത്തു പറയാതിരിക്കാന്‍, ലിജു സമ്മര്‍ദ്ദം ചെലുത്തിയെന്നും വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ യുവതി വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ താന്‍ പുറത്തുപറയുന്നത് ആരും വിശ്വസിക്കില്ലെന്നും ലിജു പറഞ്ഞിരുന്നതായും യുവതി കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒടുവിലാണ് നിയമനടപടിയിലേക്ക് നീങ്ങിയത്.
‘2020 ഫെബ്രുവരി മുതല്‍ ലിജുവിനെ അറിയാം. പടവെട്ടെന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ആവശ്യത്തിനായി വാടകയ്ക്കെടുത്ത വീട്ടില്‍ എത്തിച്ചായിരുന്നു ആദ്യം പീഡിപ്പിച്ചത്. ക്രൂരപീഡനം നേരിട്ടതിന് പിന്നാലെ ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞെങ്കിലും ലിജു തയാറായില്ല. ശാരീരികമായും മാനസികമായും തളര്‍ന്നു. പിന്നീട് 2020 ഒക്ടോബറില്‍ സിനിമയുടെ ആവശ്യങ്ങള്‍ക്കായി വീണ്ടും കണ്ടുമുട്ടിയപ്പോഴും ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിച്ചു’, യുവതി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, കെട്ടിയിട്ട് ചെയ്യുന്നതാണ് ബലാത്സംഗമെന്നും അല്ലാത്തതൊന്നും ബലാത്സംഗമല്ലെന്നും ലിജു പറഞ്ഞതായും യുവതി വെളിപ്പെടുത്തി.
Post Your Comments