ജനീവ: സൗദി അറേബ്യയെ വിമര്‍ശിച്ച് വിവിധ ലോകരാജ്യങ്ങള്‍. വനിതാ ദിനത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക, ലക്‌സംബര്‍ഗ്, ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് വിമർശനവുമായി രംഗത്തെത്തിയത്. അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ഭാഗമായി കൗണ്‍സിലില്‍ നടന്ന ഒരു സംവാദത്തിനിടെയാണ് സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ലോകരാജ്യങ്ങൾ പരാമര്‍ശിച്ചത്. സൗദിയില്‍ ജയിലില്‍ കഴിയുന്നവരുടെയും ജയില്‍ മോചിതരായവരുടെയും അവകാശങ്ങളെക്കുറിച്ചാണ് യു.എസ് ചൂണ്ടിക്കാണിച്ചത്.
Read Also: രാഹുല്‍ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിച്ച് മുസ്ലിം ലീഗ്
യു.എന്‍.എച്ച്.ആര്‍.സിയിലെ യു.എസ് അംബാസിഡര്‍ മിഷേല്‍ ടെയ്‌ലര്‍ ആണ് കൗണ്‍സിലില്‍ ഇക്കാര്യം ഉന്നയിച്ചത്. ജയില്‍ മോചിതരായിട്ടുള്ള, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്ക് മേല്‍ സൗദി ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാ നിരോധനവും മറ്റ് നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നും യു.എസ് ആവശ്യപ്പെട്ടു.
Post Your Comments