കോതനല്ലൂര്‍: കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണയാൾക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്. കാണക്കാരി സ്വദേശി വിജയനെ(50) യാണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. കാണക്കാരി വലയഞ്ചേരിയില് വര്‍ഗീസിന്റെ വീട്ടിലെ കിണര്‍ ശുചീകരിക്കുന്നതിനിടെയാണ് സംഭവം.
ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. കിണറിനുള്ളിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍വഴുതി 25 അടി താഴ്ചയുള്ള കിണറ്റിലേക്ക് വിജയന് വീഴുകയായിരുന്നു.
Read Also : യുദ്ധമുഖത്തെ ഷവർമ: യുദ്ധത്തിന്റെ ഭീകരത മനസിലാക്കാന്‍ വേണ്ടിയാണ് വീഡിയോ ഇട്ടതെന്ന് ഔസഫ് ഹുസൈന്
വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്, മുട്ടുചിറയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് ആണ് നെറ്റ് കെട്ടിയ റോപ്പ് ഉപയേഗിച്ച് വിജയനെ കരയ്ക്കെത്തിച്ചത്. വലിയ പരിക്കുകള്‍ ഇല്ലാത്തതിനാല്‍ പ്രഥമ ശുശ്രൂഷ നല്കി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഷാജികുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ വി.കെ. ജയകുമാര്‍, ഡി.വിനോദ്, ഗോപാലകൃഷ്ണന്, ഇ.ജെ. അജയകുമാര്‍, അനൂപ് കൃഷ്ണന്, ശ്രീനാഥ്, എസ്.ടി. വിദീഷ്, സുരേഷ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.
Post Your Comments