കൊച്ചി: കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ പുലർച്ചെയുണ്ടായ തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യൂട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന തുണിത്തരങ്ങളും മെഷീനുകളും കത്തി നശിച്ചു. പുലര്‍ച്ചെ മൂന്നിനാണ് കടയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാര്‍ പതിവ് പരിശോധന നടത്തുന്ന വേളയിലായിരുന്നു ഇത്. തുടര്‍ന്ന്, വേഗത്തില്‍ ഫയര്‍ ഫോഴ്‌സിനെ വിളിച്ചു. അഞ്ചരയോടെയാണ് തീയണക്കാൻ സാധിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണം എന്നാണ് നിഗമനം. കഴിഞ്ഞ ദിവസം, കടയടയ്ക്കുന്ന വേളയില്‍ ജീവനക്കാര്‍ മെഷീന്‍ ഓഫ് ചെയ്യാതിരുന്നതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. തീപിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരെ സെക്യൂരിറ്റി ജീവനക്കാര്‍ അനുവദിച്ചില്ല.
കാര്യമായി നാശനഷ്ടമില്ല എന്ന് അവര്‍ പറയുകയായിരുന്നു. കാവ്യാമാധവന്റെ ലക്ഷ്യ ബ്യൂട്ടീക്കില്‍ ഓഫ് ലൈന്‍ വില്‍പ്പന കുറവാണ്. ഓണ്‍ലൈന്‍ വ്യാപാരമാണ് അവര്‍ കാര്യമായും നടത്തുന്നത്. ഗ്രാന്റ് മാളിലെ കടയില്‍ നിന്നാണ് തയ്യല്‍ നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല എന്നാണ് സൂചന.
Post Your Comments