KeralaLatest NewsIndia

സ്വർണ്ണവില കുതിച്ചുയർന്നു: പവന് 40,000 രൂപ കടന്നു

കൊച്ചി: 2022ലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില. പവന് 1,040 രൂപ വർധിച്ച് 40,560 രൂപയായി ഉയർന്നു. ഗ്രാമിന് 130 രൂപ കൂടി 5,070 രൂപയിലെത്തി. യുക്രെനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഓഹരി വിപണിയിൽ ഉണ്ടായ പ്രതിസന്ധിയാണ് സ്വർണ്ണ വിലയിൽ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പ് കൊറോണ കാലത്താണ് സ്വർണ്ണവില റെക്കോർഡ് ഉയരത്തിലെത്തിയത്.

read also: ശബരിമല തീവെപ്പിൽ ഉൾപ്പെട്ടവരുടെ പിന്മുറക്കാർ, കരിമ്പനാൽ തറവാട്ടിലെ വെടിവെപ്പും കൊലപാതകവും വെറുതെയല്ല: കുറിപ്പ്

2020 ഓഗസ്റ്റ് 7, 8, 9 തീയതികളിൽ സ്വർണ്ണ വില ആദ്യമായി 40,000 കടന്നിരുന്നു. അന്ന് ഒരു പവന് 42,000 രൂപയായിരുന്നു നിരക്ക്. അതേസമയം, മാർച്ച് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടർന്ന് പവന് 3,200 രൂപയും ഗ്രാമിന് 400 രൂപയും ഇതുവരെ സ്വർണ്ണത്തിന് വർധിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഗ്രാമിന് 4,940 രൂപയും പവന് 39,520 രൂപയുമായാണ് വ്യാപാരം നടന്നിരുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button