ന്യൂസിലൻഡ്: ഭാര്യ സ്വന്തം ഭർത്താവിനെ വിൽക്കാൻ വച്ചിരിക്കുന്നുവെന്ന വാർത്ത വളരെ അതിശയത്തോടെയാണ് സാമൂഹ്യമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ന്യൂസിലൻഡിൽ നിന്നാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തന്റെ ഭർത്താവിനെ ഓൺലൈൻ ലേലത്തിൽ വിൽക്കുകയാണെന്നായിരുന്നു യുവതി നൽകിയ പരസ്യത്തിലുണ്ടായിരുന്നത്.
Also Read:പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കില്ല: നിർണായക തീരുമാനവുമായി സർക്കാർ
അയർലൻഡിൽ നിന്നുള്ള ലിൻഡയാണ് ഇത്തരത്തിൽ ഒരു കുസൃതി ഒപ്പിച്ചത്. മക്അലിസ്റ്റർ ഭർത്താവ് ജോണിനും രണ്ട് കുട്ടികൾക്കുമൊപ്പം ന്യൂസിലൻഡിലാണ് യുവതി താമസിക്കുന്നത്. വെറുതെയിരിക്കുമ്പോൾ ഒരു വിനോദമാകട്ടെ എന്ന് കരുതിയാണ് യുവതി ഭർത്താവിനെ ലേലത്തിൽ വിൽക്കുന്നുവെന്ന വാർത്ത പ്രചരിപ്പിച്ചത്.
റിട്ടേണ്‍ അതുപോലെ എക്സ്ചേഞ്ച് ഇവ ഒന്നും ഈ ഡീലിൽ ഇല്ലെന്നും, ജോണിന് 6 അടി 1 ഇഞ്ച് ആണ് നീളമുണ്ടെന്നും യുവതി പരസ്യത്തിൽ കൊടുത്തു. വെടിവയ്ക്കാനും മീൻ പിടിക്കാനും അവൻ ഇഷ്ടപ്പെടുന്നു. അവൻ വളരെ നല്ലവനാണ് ലിൻഡ കുറിച്ചു. പരസ്യം തമാശയായിരുന്നെങ്കിൽ അതിനെ കാര്യമായിത്തന്നെ കണ്ട് 12 സ്ത്രീകളാണ് ലേലത്തിൽ പങ്കെടുത്തത്. ഇന്ത്യൻ രൂപയിൽ 5000 രൂപ വരെ ലേലം ഉയർന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒടുവിൽ, ലേലത്തിൽ പങ്കെടുത്ത് മടുത്ത ലിൻഡ തന്നെയാണ് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.
Post Your Comments