തിരുവനന്തപുരം : രാജ്യസഭാ സീറ്റുമായി ഇപ്പോള്‍ നടക്കുന്ന വിഷയത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് വി എം സുധീരന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്.
ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണെന്നും സുധീരന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘ ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥനയെന്നും സുധീരന് പറഞ്ഞു. കഴിഞ്ഞദിവസം രാജ്യസഭയിലേക്ക് താന്‍ മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. തനിക്ക് നല്കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
Post Your Comments