ചെന്നൈ: പല്ല് തേക്കുന്നതിനിടെ തെന്നിവീണ യുവതിയുടെ കവിളിലൂടെ ടൂത്ത് ബ്രഷ് തുളഞ്ഞു കയറി. തമിഴ്നാട് കാഞ്ചീപുരത്താണ് സംഭവം. ഏകാമയ് രേവതി എന്ന യുവതിക്കാണ് പരുക്കേറ്റത്. ആശുപത്രിയിൽ എത്തിച്ച യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
read also: എന്തിനും ഏതിനും ഇന്ത്യയ്‌ക്കെതിരെ തിരിയുന്ന ഇമ്രാന്‍ ഖാന് സ്വന്തം രാജ്യത്ത് നിന്ന് തിരിച്ചടി
പല്ല് തേച്ച് കൊണ്ടിരിക്കെ രേവതി തെന്നിവീഴുകയായിരുന്നു. മുഖം ശക്തമായി തറയിലിടിച്ചതോടെ ബ്രഷ് കവിളിലൂടെ തുളഞ്ഞു കയറുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ബ്രഷ് മുറിച്ച് മാറ്റുകയായിരുന്നു. രേവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ച് ദിവസം നിരീക്ഷണത്തില്‍ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments