Latest NewsCricketNewsSports

അതിന് ശേഷം വോൺ എന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വന്നിട്ടില്ല: സച്ചിന്‍

മുംബൈ: അന്തരിച്ച ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ന്‍ വോണിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഒരിക്കല്‍ സച്ചിന്റെ വീട്ടിലേക്ക് വോണിനെ വിരുന്നിന് ക്ഷണിക്കുകയും താന്‍ ഉണ്ടാക്കിയ ഭക്ഷണം വോണ്‍ കഴിക്കാതിരിക്കുകയും ചെയ്ത സംഭവമാണ് സച്ചിന്‍ പങ്കുവെച്ചത്. ആമസോണ്‍ പ്രൈം ഡോക്യുമെന്ററിയിലാണ് സച്ചിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 1998ലെ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെയിലാണ് സംഭവം.

‘മുംബൈയിലായിരുന്നപ്പോള്‍ ഞാന്‍ വോണിനോട് ഇന്ത്യന്‍ ഭക്ഷണം ഇഷ്ടമാണോയെന്ന് ചോദിച്ചു. അതെയെന്നാണ് അവന്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വന്നുകൂടെന്ന് ഞാന്‍ ചോദിച്ചു. അവനത് ഇഷ്ടമായി ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വന്നു. ഞാന്‍ ഉണ്ടാക്കിയ ഭക്ഷണം വിളമ്പിയ ശേഷം വോണ്‍ ഇടക്കിടെ എന്റെ മാനേജറെ നോക്കുന്നുണ്ടായിരുന്നു. മാനേജര്‍ എന്റെ അടുത്തുവന്ന് വോണ്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞു’.

Read Also:- ഐപിഎല്‍ 15-ാം സീസണ്‍: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാനൊരുങ്ങി ബാംഗ്ലൂര്‍

ഞാന്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന തിരക്കിലായിരുന്നു. എല്ലാവരും എണീറ്റപ്പോള്‍ വോണിന്റെ പാത്രത്തില്‍ ഭക്ഷണം അതുപോലെ തന്നെ ബാക്കി. അപ്പോഴാണ് വോണിന് സ്‌പൈസി ഭക്ഷണം ഇഷ്ടമല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നത്. എന്നെ വേദനിപ്പിക്കരുതെന്ന് കരുതിയാണ് വോണ്‍ മാനേജറോട് സഹായം അഭ്യര്‍ത്ഥിച്ചത്. അന്ന് വൈകുന്നേരം വോണ്‍ അടുക്കളയില്‍ കയറുകയും സോസേജും ബണ്‍സും ഉണ്ടാക്കി. അതിന് ശേഷം എന്റെ വീട്ടില്‍ അവന്‍ ഭക്ഷണം കഴിക്കാന്‍ വന്നിട്ടില്ല’ സച്ചിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button