തൃശൂര്‍: യുവതിക്ക് ഭര്‍തൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം. മുഖത്ത് ഇടിയേറ്റു ഗുരുതരാവസ്ഥയിലായ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശിനി എം.എസ് വൈഷ്ണവിയാണ് ഭര്‍തൃമാതാവിന്റെ ആണ്‍സുഹൃത്തിന്റെ കൊടിയ മര്‍ദ്ദനമേറ്റ് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ആറുമാസം മുന്‍പു വിവാഹം കഴിച്ചു കൊരട്ടിയിലേയ്ക്കു കൊണ്ടുവന്ന യുവതിക്കാണ് ഭര്‍തൃ വീട്ടില്‍ നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നത്.
Read Also : അവള് സൗന്ദര്യം കാണിക്കാന്‍ പോയിട്ടല്ലേ പണി കിട്ടിയതെന്നു ബന്ധുക്കള്‍: അപമാനത്തെക്കുറിച്ചു സിന്‍സി അനില്‍
ഭര്‍തൃമാതാവും അവരുടെ ആണ് സുഹൃത്തും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചിരുന്നതായും പട്ടിണിക്കിടതായും യുവതി പറയുന്നു. മൂന്നു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന ഇയാളുമായുള്ള അമ്മയുടെ അടുപ്പം അതിരു വിടുന്നെന്നു തോന്നിയപ്പോള്‍ വിലക്കിയതാണ് മര്‍ദ്ദനത്തിനു കാരണമെന്നാണു യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് ഇയാള്‍ എന്നാണ് അവകാശവാദം.
ആ മനുഷ്യന് പറയുന്നതു മാത്രമേ അമ്മ കേള്‍ക്കൂ എന്നു വന്നതോടെയാണ്, വീട്ടില്‍ വരുന്നതിനും അനാവശ്യമായി ഫോണ്‍ വിളിക്കുന്നതിനും ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് മുകേഷ് പറയുന്നു.
ഞായറാഴ്ച രാത്രിയില്‍ ഇയാള്‍, വീട്ടിലേയ്ക്ക് അപ്രതീക്ഷിതമായി കയറി വരികയും തുടര്‍ന്ന് വൈഷ്ണവിയുടെ മുഖത്ത് ഇടിക്കുകയുമായിരുന്നു. പൊലീസ് എത്തി മൊഴിയെടുത്തെങ്കിലും ഇയാളെ അറസ്റ്റു ചെയ്തില്ല. ഇയാള്‍ ഒളിവിലാണെന്നു പൊലീസ് പറയുന്നു.
വീട്ടുകാര്‍ ആലോചിച്ചു നടത്തിയ വിവാഹമായിട്ടും ക്രൂരമായ മര്‍ദ്ദനമാണ് വീട്ടില്‍ ഭാര്യയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. വിവാഹ ശേഷം വൈഷ്ണവിക്ക് എട്ടുകിലോ തൂക്കം കുറഞ്ഞെന്നും മുകേഷ് പറയുന്നു. സിവില്‍ എന്‍ജിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് വൈഷ്ണവി.
Post Your Comments