NattuvarthaKeralaNews

ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്

തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​ന്നി​രു​ന്ന ടോ​റ​സ് ലോ​റി​യു​ടെ പി​ന്നി​ൽ അ​തേ ദി​ശ​യി​ൽ നി​ന്നു​ ത​ന്നെ വ​ന്ന ലോ​റി ഇ​ടിച്ചാണ് അപകടമുണ്ടായത്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്. തിങ്കളാഴ്ച പ​തി​നൊ​ന്ന​ര​യോ​ടെ മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലായി​രു​ന്നു അ​പ​ക​ടം.

തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​ന്നി​രു​ന്ന ടോ​റ​സ് ലോ​റി​യു​ടെ പി​ന്നി​ൽ അ​തേ ദി​ശ​യി​ൽ നി​ന്നു​ ത​ന്നെ വ​ന്ന ലോ​റി ഇ​ടിച്ചാണ് അപകടമുണ്ടായത്. പി​ന്നി​ൽ നി​ന്നും വ​ന്നി​ടി​ച്ച ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന്, വ​ണ്ടി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തൽ ഏ​റെ ശ്രമകരമായിരുന്നു.

Read Also : ബസ്സിൽ വന്നിറങ്ങി മോഷണങ്ങൾ സ്ഥിരമാക്കി, ലക്ഷ്യം ക്ഷേത്രങ്ങൾ: സതീഷ് എന്ന റഫീഖ് പിടിയിൽ

സാരമാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, സം​സ്ഥാ​ന​പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തുടർന്ന്, പൊലീസ് ആണ് ​ഗതാ​ഗത തടസം നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button