മുംബൈ: ഐഎസ്എൽ സെമി ഫൈനലില്‍ ഏതു ടീമിനെ നേരിടണമെന്നത് വലിയ വിഷയമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ച്. സെമി ഫൈനലില്‍ ആരായാലും തങ്ങള്‍ പരമാവധി തയ്യാറെടുക്കുമെന്നും ഏറ്റവും മികച്ചത് പുറത്തെടുക്കുമെന്നും വുകൊമാനോവിച്ച് പറഞ്ഞു.
‘ഏതു ടീമിനെ നേരിടണം എന്ന ചിന്തയില്‍ കാര്യമില്ല. കാരണം, ഫൈനലില്‍ കടക്കണമെങ്കില്‍ രണ്ട് ടീമുകളെ തോല്‍പ്പിക്കണമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍, ഏതു ടീമിനെ നേരിടണമെന്നത് വിഷയമല്ല. ഇപ്പോള്‍, ആ ടീമുകളിലൊന്നിനെ നേരിടുന്നതില്‍ ചിന്തിക്കേണ്ടത് ഗുണനിലവാരത്തെക്കുറിച്ചാണ്. ആ പോരാട്ടത്തെക്കുറിച്ചാണ്’.
‘അതുകൊണ്ട്, ഏതു ടീമാണ് എന്നതില്‍ കാര്യമില്ല. ആരായാലും ഞങ്ങള്‍ പരമാവധി തയ്യാറെടുക്കും. പിച്ചില്‍ തെളിയിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും, മികച്ചത് പ്രതീക്ഷിക്കാം’ ഇവാന്‍ വുകൊമാനോവിച്ച് പറഞ്ഞു.
Read Also:- ഐഎസ്എല്ലില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് ജംഷഡ്പൂര്‍ എഫ്സിയ്ക്ക്: സെമി ഫൈനല്‍ ലൈനപ്പായി
അതേസമയം, ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ അവസാനിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. ഇരുപാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ ജംഷഡ്പൂർ എഫ്സിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് മൂന്നാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനുമായി സെമിയില്‍ ഏറ്റുമുട്ടും. ഈ മാസം 11നും 12നുമാണ് ആദ്യ പാദ സെമി. 15നും 16നും രണ്ടാം പാദ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് 20നാണ് ഫൈനല്‍.
Post Your Comments