CricketLatest NewsNewsSports

ഐപിഎല്‍ 15-ാം സീസണ്‍: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാനൊരുങ്ങി ബാംഗ്ലൂര്‍

മുംബൈ: ഐപിഎല്‍ 15-ാം സീസണ്‍ ആരംഭിക്കാനിരിക്കെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാനൊരുങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഈ മാസം 12-ാം തിയതി നാല് മണിയ്ക്ക് ആര്‍സിബി പത്ര സമ്മേളനം വിളിച്ചിട്ടുണ്ട്. പത്ര സമ്മേളനത്തിൽ പുതിയ നായകനെ ആര്‍സിബി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ് ടീമിന്റെ നായകനാകുമെന്നാണ് വിവരം.

എന്നാൽ, ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഡുപ്ലെസിസിനാണ് സാധ്യത കൂടുതല്‍. മാര്‍ച്ച് 12ന് നടക്കുന്ന ചടങ്ങില്‍ തങ്ങളുടെ പുതിയ ജഴ്‌സിയും ആര്‍സിബി പ്രകാശനം ചെയ്യും. ഈ മാസം 26നാണ് ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെയും കെകെആറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

Read Also:- ഞരമ്പുകള്‍ക്കും പേശികള്‍ക്കും അയവു നല്കാൻ ‘പേരക്ക’

മാര്‍ച്ച് 26ന് തുടങ്ങുന്ന 15ാം സീസൺ മെയ് 29ന് അവസാനിക്കും. 12 ദിവസങ്ങളിലായി രണ്ട് വീതം മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരം ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് 3.30നും രണ്ടാം മത്സരം രാത്രി 7.30നുമാണ് ആരംഭിക്കുക. ലീഗ് ഘട്ടം മെയ് 22ന് വാങ്കഡെയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-പഞ്ചാബ് കിംഗ്‌സ് മത്സരത്തോടെ അവസാനിക്കും. 2019 സീസണിന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ ഐപിഎല്ലിന് ഇന്ത്യ വേദിയാവുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button