ഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ കേന്ദ്രം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാനാണ്, സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 27 മുതൽ സർവീസുകൾ വീണ്ടും ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതുവരെ, എയർ ബബിൾ സംവിധാനത്തിലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ, കഴിഞ്ഞ വർഷം ഡിസംബർ 15 മുതൽ, അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് ഇന്ത്യ ആലോചിച്ചിരുന്നു. എന്നാൽ പെട്ടെന്ന് കേസുകളുടെ എണ്ണം ഉയർത്തിയ ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭീതിയും, ആശങ്കയും, ജാഗ്രതയും ഈ തീരുമാനം മാറ്റാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചു. അതിനാൽ, സർക്കാർ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ ദീർഘിപ്പിച്ചിരുന്നു.
2020 മാർച്ച് 23 ലാണ്, കൊവിഡ് വ്യാപനം കണക്കിലെടുത്ത്, കേന്ദ്രസർക്കാർ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇത് രണ്ട് വർഷത്തെ അന്താരാഷ്ട്ര സർവീസുകളുടെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിച്ചിരുന്നു.
Post Your Comments