കൊച്ചി: സോഷ്യൽ മീഡിയകളിലാണ് സ്ത്രീകൾ ഏറ്റവും അധികം വെർബലി ആക്രമണം നേരിടുന്നതെന്ന് അഡ്വ. ഫാത്തിമ തഹ്ലിയ. സ്ത്രീകളെ നേരിട്ട് എതിര്‍ക്കാന്‍ ധൈര്യമില്ലാത്തവര്‍ സൈബറിടത്തില്‍ പച്ചത്തെറി പറയുകയാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണതയെന്ന് ഇവർ വ്യക്തമാക്കുന്നു. സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കുമ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നിരാശാജനകമായ പ്രതികരണമാണ് ഉണ്ടാവുന്നതെന്നും സൈബര്‍ നിയമം ശക്തമല്ലാത്തതാണ് ഇതിന് കാരണമെന്നും ഫാത്തിമ തഹ്ലിയ ചൂണ്ടിക്കാട്ടി.
തനിക്ക് നേരെ ഉയർന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി പറഞ്ഞപ്പോഴുണ്ടായ അനുഭവവും ഫാത്തിമ തുറന്നു പറയുന്നു. പരാതി നൽകി, കുറച്ച് ദിവസങ്ങൾക്ക് ശേഷം പരാതി പിന്‍വലിക്കണമെന്ന് പൊലീസ് തന്നോട് ആവശ്യപ്പെട്ടുവെന്ന് ഫാത്തിമ പറയുന്നു. തങ്ങള്‍ അന്വേഷിച്ചിട്ട് എങ്ങുമെത്തുന്നില്ല എന്നാണ് ലഭിച്ച വിശദീകരണം. നമുക്ക് സുരക്ഷ നല്‍കേണ്ട സംവിധാനത്തിന്റെ ഭാഗത്ത് നിന്ന് തന്നെയുണ്ടാവുന്ന പ്രതികരണം ഇങ്ങനെയാണെന്നും ഫാത്തിമ തഹ്ലിയ വിമര്‍ശിച്ചു.
Also Read:പട്രോളിംഗിനിടെ പൊലീസ് വാഹനം മാലിന്യ ടാങ്കർ ഇടിച്ചു തെറുപ്പിച്ചു
‘ഇപ്പോള്‍ ഞാന്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല. ഭൂപടം പാത്തു, അഞ്ചു രൂപ പാത്തുമ്മ, ബിരിയാണി ചെമ്പിന്റെ മൂടി എന്നിങ്ങനെ പല പേരും സൈബറിടം സമ്മാനിച്ചു. എന്നാലിതിനൊന്നും എന്നെ തകര്‍ക്കാനാവില്ല. ആക്രമണങ്ങള്‍ക്കെതിരെ പോരാടാനും അല്ലെങ്കില്‍ തീര്‍ത്തും അവഗണിക്കാനുമുള്ള സാധ്യത സൈബര്‍ ലോകം തരുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിന് മാത്രമല്ല ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ക്കും ഇത്തരത്തില്‍ ഫേക്ക് ഐഡികളെ ഇല്ലാതാക്കാം’, വനിതാ ദിനത്തോടനുബന്ധിച്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഫാത്തിമയുടെ പ്രതികരണം.
Post Your Comments