Latest NewsNewsLife StyleHealth & Fitness

മുടി വളരാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

നല്ല മുടിയെ കുറിച്ച് ചിന്തിക്കുന്നവര്‍ ജീവിതശൈലിയിലെന്ന പോലെ ഭക്ഷണത്തിലും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. മുടിക്ക് ഗുണമുള്ള ആഹാരമെന്തൊക്കെയെന്ന് നോക്കാം.

ഹെയര്‍ ഫോളിക്കുകളുടെ ആരോഗ്യത്തിന് പ്രോട്ടീനും മുടിയുടെ വളര്‍ച്ചയ്ക്ക് ബയോട്ടിനും ആവശ്യമാണ്. അവയുടെ ഉറവിടമായ മുട്ട മുടി വളരാന്‍ ആവശ്യമായ ഭക്ഷണമാണ്. നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും മുടി വളര്‍ച്ചയ്ക്ക് ഉത്തമം ആണ്. സാമണ്‍, അയല, മത്തി പോലുള്ള മത്സ്യങ്ങളിലുള്ള കൊഴുപ്പിലെ ഘടകങ്ങള്‍ മുടി വളരാന്‍ സഹായിക്കും.

Read Also : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി അബുദാബി: വിമാനത്താവളങ്ങളിൽ പിസിആർ പരിശോധന ആവശ്യമില്ല

കൂടാതെ, ദിനവും ബീറ്റാകരോട്ടിന്‍ ഏറെയുളള മധുരക്കിഴങ്ങ്, കാരറ്റ് തുടങ്ങിയവയില്‍ ദൈനംദിനാവശ്യങ്ങള്‍ക്കുള്ളതിന്റെ നാല് മടങ്ങ് വിറ്റമിന്‍ എ നല്‍കും. അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കും. ഇലക്കറികള്‍ ശീലമാക്കുക. ഇത് അയണിന്റെ അംശം വര്‍ധിപ്പിക്കും. ബ്രോക്കോളി, സോയാബീന്‍, ബീറ്റ്‌റൂട്ട്, ആപ്പിള്‍ എന്നിവ കൂടി കഴിക്കുന്നത് മുടി വളരാൻ ഉത്തമം ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button