ദുബായ്: ദുബായിയിൽ സ്‌കൂൾ ബസ് മോഷ്ടിച്ച് വിറ്റ രണ്ട് ഏഷ്യക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ഒരു വർഷം തടവ് ശിക്ഷയും 1,84,000 ദിർഹം പിഴയും ശിക്ഷയായി വിധിച്ചത്.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,769 വാക്‌സിൻ ഡോസുകൾ
ഏറെക്കാലമായി ഓടാതെ കിടന്ന ബസാണ് ഇവർ മോഷ്ടിച്ചത്. ബസുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ജിപിഎസ് സഹായത്തോടെ ഷാർജയിലെ കാർ ഷോറൂമിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.
34,000 ദിർഹത്തിനാണ് പ്രതികൾ ബസ് ഷോറൂമിന് വിറ്റത്. പ്രതികളിലൊരാൾ അവിടെ ജോലി ചെയ്യുകയായിരുന്നു. മറ്റു കൂട്ടാളികളുമായി ചേർന്ന് ബസ് മോഷ്ടിച്ചതായും വ്യാജ രജിസ്‌ട്രേഷൻ നടത്തിയതായും പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി.
Post Your Comments