News

വെണ്മണി ഇരട്ടക്കൊലപാതകം : ഒന്നാംപ്രതിക്ക് വധശിക്ഷ

ആലപ്പുഴ: വെണ്മണി ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി ലബിലു ഹുസൈന് (39) വധശിക്ഷ. രണ്ടാംപ്രതി ജൂവൽ ഹുസൈൻ (24)ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. മാവേലിക്കര അഡിഷണൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വയോധിക ദമ്പതികളായ ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ–76), ഭാര്യ ഏലിക്കുട്ടി ചെറിയാൻ (ലില്ലി–68) എന്നിവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണ് കേസ്. ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികൾ.

2019 നവംബർ 11 നാണ് കേസിനാസ്പദമായ സംഭവം. പിറ്റേന്നു രാവിലെയാണു കൊലപാതകവിവരം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. 11ന് വൈകീട്ട് മൂന്നു മണിയോടെയാണ് പ്രതികളായ ലബിലു ഹസനും ജുവൽ ഹസനും വയോധിക ദമ്പതികളെ മൺവെട്ടി കൊണ്ടും കമ്പിപ്പാര കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം പ്രതികൾ 45 പവൻ സ്വർണ്ണവും പതിനേഴായിരം രൂപയും കവർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button