KeralaLatest NewsNewsWomenLife Style

പാട്ടുമായി ബന്ധപ്പെട്ട് കേട്ട പരിഹാസം ചില്ലറയല്ലെന്ന് രമ്യ ഹരിദാസ്, നിയമപരമായി മുന്നോട്ട് പോകണമെന്ന് ചിന്ത ജെ​റോം

കൊച്ചി: ഇന്ന് വനിതാ ദിനമാണ്. ഈ വനിതാ ദിനത്തിലും നമ്മൾ ചർച്ച ചെയ്യുന്നത് തുല്യനീതിയെ കുറിച്ചും, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ചുമാണ്. എന്നാണ് ഈ ചർച്ചകളെല്ലാം മാറി പോസിറ്റിവ് ആയ കാര്യങ്ങൾ മാത്രം ചർച്ച ചെയ്യാൻ ഒരു വനിതാ ദിനം വരിക? ഏതായാലും ഇന്നത്തെ വനിതാ ദിനത്തിൽ, സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഗുരുതമായത് സൈബർ ആക്രമണമാണെന്ന് യു​വ​ജ​ന കമ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സനും സി.​പി.​എം സം​സ്ഥാ​ന സ​മി​തി​യം​ഗവുമായ ചിന്ത ജെ​റോം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ, ആലത്തൂർ എം.പി രമ്യ ഹരിദാസിനും സമാനമായ അഭിപ്രായമാണുള്ളത്.

Also Read:ഉക്രൈൻ അണുബോംബ് നിർമ്മിക്കാൻ ഒരുങ്ങുന്നു, അവരെ തടയണം: ശത്രുരാജ്യത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് റഷ്യൻ മാധ്യമങ്ങൾ

ലോക്സഭയിലേക്ക് മത്സരിച്ച കാലം മുതൽ തന്നെ സൈബർ ആക്രമണം നേരിട്ട ആളാണ് രമ്യ ഹരിദാസ്. തിരഞ്ഞെടുപ്പിനിടെ പരിക്ക് പറ്റിയതിനെ തുടർന്ന്, വീൽചെയറിൽ സഹപ്രവർത്തകർക്കായി പ്രചാരണ രംഗത്തേക്കിറങ്ങിയതിനും തന്റെ പാട്ടിനുമൊക്കെ നേരിടേണ്ടി വന്നത് വളരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും പരിഹാസവുമായിരുന്നുവെന്ന് രമ്യ ഹരിദാസ് ഓർത്തെടുക്കുന്നു. സൈബർ ആക്രമണങ്ങളിൽ സഹികെട്ട് പല സന്ദർഭങ്ങളിലും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും കേസെടുത്തത്തിട്ടില്ലെന്നും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്നുമാണ് എം.പി വെളിപ്പെടുത്തുന്നത്.

എന്നാൽ, ഇത്തരം കേസുകളിൽ പരാതിയുമായി മുന്നോട്ട് പോകണം എന്ന ഉപദേശമാണ് ചിന്ത ജെ​റോം നൽകുന്നത്. സൈബർ ഇടങ്ങളിൽ നിന്നുണ്ടാകുന്ന മോ​ശം അ​നു​ഭ​വ​ങ്ങ‍ൾ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യി നീ​ങ്ങു​ക​യും സ​ധൈ​ര്യം മു​ന്നോ​ട്ടു​പോ​വു​ക​യും വേ​ണ​മെ​ന്നാ​ണ് ചിന്ത പറയുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button