CricketLatest NewsNewsSports

വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സില്‍ അജ്ഞാതയായ ജര്‍മന്‍ യുവതി: പോലീസ് അന്വേഷണം ആരംഭിച്ചു

സിഡ്നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സിനുള്ളിൽ അജ്ഞാതയായ ജര്‍മന്‍ യുവതി പ്രവേശിച്ചതില്‍ ദുരൂഹത. യുവതി ആംബുലന്‍സില്‍ കടന്ന് വാതില്‍ അടച്ച് 40 സെക്കന്റോളം അതിനുള്ളില്‍ ചിലവഴിച്ചു. സംഭവത്തില്‍ തായ്‌ലാന്‍ഡ് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ ഇതിനോടം പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

വോണിന്റെ മൃതദേഹം കൊ സമുയി ദ്വീപിലെ ആശുപത്രിയില്‍ നിന്നും സുറത് തനി നഗരത്തിലേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സ് ബോട്ടില്‍ കയറ്റുന്നതിനായി നിര്‍ത്തിയിട്ടപ്പോഴായിരുന്നു ആംബുലന്‍സിന്റെ അടുത്തേക്ക് യുവതി കടന്നുവന്നത്. പൂക്കളുമായി എത്തിയ യുവതി, ആംബുലന്‍സിന് അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനുമായും ആംബുലന്‍സ് ഡ്രൈവറുമായും സംസാരിച്ച ശേഷം ആംബുലന്‍സില്‍ കടന്ന് വാതില്‍ അടച്ച് 40 സെക്കന്റോളം അതിനുള്ളില്‍ ചിലവഴിച്ചു.

ഷെയ്ന്‍ വോണിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ടാണ് യുവതി ആംബുലന്‍സിന് അരികെ എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, വോണിന്റേത് ‘സ്വാഭാവിക മരണ’മെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Read Also:- ഇഞ്ചി അമിതമായി കഴിച്ചാൽ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വോണിനെ തായ്‌ല‌ന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ടെസ്റ്റില്‍ 798 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. ഏകദിനത്തില്‍ 293 വിക്കറ്റുകളും വോണിന്‍റെ പേരിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button