Latest NewsUAEKeralaInternationalGulf

മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത ദൂരം അകലം പാലിക്കാത്തവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

അബുദാബി: മുന്നിലുള്ള വാഹനത്തിൽ നിന്നും നിശ്ചിത ദൂരം അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന രീതിയിൽ, നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിക്കുന്നവർക്കാണ് പിഴ ചുമത്തുക. 5400 ദിർഹമാണ് നിയമലംഘനം നടത്തുന്നവർക്കെതിരെ ചുമത്തുന്ന പിഴ.

Read Also: സിപിഎം സംസ്ഥാന സമ്മേളനത്തിന് കെട്ടിയ കൊടികൾ നീക്കം ചെയ്തില്ല : കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

നിയമലംഘനം കണ്ടെത്താനായി ട്രാഫിക് ഉദ്യോഗസ്ഥരുടെയും, സ്മാർട്ട് റഡാർ സംവിധാനത്തിന്റെയും സഹായം ഉപയോഗപ്പെടുത്തുകയും ചെയ്യും. വാഹനങ്ങൾ തമ്മിൽ ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴയും, നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്. ഇതോടൊപ്പം വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. ഇത്തരത്തിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി വാഹന ഉടമ മൂന്ന് മാസത്തിനകം 5000 ദിർഹം അടക്കേണ്ടി വരുമെന്നും പോലീസ് അറിയിച്ചു.

Read Also: കെട്ടിയിട്ട് ചെയ്യുന്നതാണ് ബലാത്സംഗം, വഴങ്ങിത്തരുന്നത് ബലാത്സംഗമല്ല : സംവിധായകന്‍ ലിജുവിന്റെ ന്യായം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button