ഹൈദരാബാദ്: പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു. രണ്ട് മാസം മുമ്പ്, പൂച്ചയുടെ കടിയേറ്റ സ്ത്രീകളാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ വെമുലമാഡ ഗ്രാമത്തിലാണ് സംഭവം.
Read Also :വടക്കൻ ജില്ലകൾ ലഹരിയുടെ ഹബ്ബാകുന്നു: കോടികൾ വിലവരുന്ന ലഹരി മരുന്നുമായി ദമ്പതികള്‍ പിടിയില്‍
നാഗമണി (43), കമല (64) എന്നീ സ്ത്രീകളാണ് മരിച്ചത്. പൂച്ച കടിച്ചതിന് പിന്നാലെ രണ്ട് പേരും ആശുപത്രിയിലെത്തിയിരുന്നു. ടിടി കുത്തിവെയ്പ്പ് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരുടെയും ആരോഗ്യനില മോശമാവുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു.
ചികിത്സയില്‍ തുടരവേ, ശനിയാഴ്ച രാവിലെ 10 മണിയോടെ കമലയും നാഗാമണിയും മരിച്ചു. ഇരുവര്‍ക്കും പേവിഷബാധയേറ്റതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. യഥാസമയം ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍.
സ്ത്രീകളെ കടിച്ച പൂച്ചയെ ഒരു പട്ടി ആക്രമിക്കുകയും, സംഭവത്തില്‍ പൂച്ചയ്ക്ക് കടിയേല്‍ക്കുകയും ചെയ്തതായി ഗ്രാമവാസികള്‍ അറിയിച്ചു.
Post Your Comments