വാഷിംഗ്‌ടൺ : ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയെ റഷ്യ വധിച്ചാലും ഉക്രൈൻ സർക്കാരിന്റെ ഭരണത്തുടർച്ച ഉറപ്പാക്കാൻ പദ്ധതികളുണ്ടെന്ന് വ്യക്തമാക്കി അമേരിക്ക. ഒരു മാധ്യമ അഭിമുഖത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെലെൻസ്‌കി കൊല്ലപ്പെട്ടാലും സർക്കാരിനെ നിലനിർത്താൻ, ഒന്നല്ലെങ്കിൽ മറ്റൊരു വഴി ഉക്രൈനുണ്ടെന്നും അതിനെക്കുറിച്ച് അധികം വെളിപ്പെടുത്താൻ സാധിക്കില്ലെന്നും ബ്ലിങ്കൻ പറഞ്ഞു. ഉക്രൈനിലെത്തി വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നേതൃഗുണത്തെ പ്രശംസിച്ച ബ്ലിങ്കൻ, ധീരരായ ഉക്രൈൻ ജനതയുടെ ആൾരൂപമാണ് സെലെൻസ്കിയെന്നും പറഞ്ഞു. ഉക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചതിനു ശേഷം സെലെൻസ്‌കി മൂന്നു കൊലപാതക ശ്രമങ്ങളെ അതിജീവിച്ചതായാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Post Your Comments