Latest NewsCricketNewsSports

ശ്രീലങ്കയ്ക്ക് ടെസ്റ്റില്‍ ദയനീയമായ മൂന്നാമത്തെ ഇന്നിംഗ്‌സ് തോല്‍വി: മൊഹാലിയിൽ റെക്കോർഡ് മഴ

മൊഹാലി: മൊഹാലി ടെസ്റ്റില്‍ ദയനീയമായ മൂന്നാമത്തെ ഇന്നിംഗ്‌സ് തോല്‍വിയാണ് ശ്രീലങ്ക വഴങ്ങിയത്. ലങ്കയെ ഫോളോ-ഓണ്‍ ചെയ്യിച്ച ഇന്ത്യ, ഇന്നിംഗ്‌സിനും 222 റണ്‍സിനും വിജയിക്കുകയായിരുന്നു. പുറത്താവാതെ 175 റണ്‍സും 9 വിക്കറ്റുമായി രവീന്ദ്ര ജഡേജ ലങ്കയെ നാണക്കേടിന്‍റെ പടുകുഴിയിൽ തള്ളിവിടുകയായിരുന്നു. 2017ല്‍ നാഗ്‌പൂരില്‍ ഇന്ത്യയോട് തന്നെ ഇന്നിംഗ്‌സിനും 239 റണ്‍സിനും തോറ്റതും 2001ല്‍ കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയോട് ഇന്നിംഗ്‌സിനും 229 റണ്‍സിനും തോറ്റത് മാത്രമാണ് ശ്രീലങ്ക നേരിട്ട ഇതിലും ദയനീയ പരാജയങ്ങള്‍.

1993ല്‍ കൊളംബോയില്‍ ദക്ഷിണാഫ്രിക്കയോട് ഇന്നിംഗ്‌സിനും 208 റണ്‍സിനും പരാജയപ്പെട്ടതാണ് മറ്റൊരു മത്സരം. മൊഹാലിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ 574-8 എന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലര്‍ ചെയ്യുകയായിരുന്നു. ജഡേജ 228 പന്തില്‍ 175 റണ്‍സുമായി പുറത്താകാതെ നിന്നു. തന്‍റെ ഇരട്ട സെഞ്ചുറിക്ക് കാത്തുനില്‍ക്കാതെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ നായകന്‍ രോഹിത് ശര്‍മ്മയോട് നിര്‍ദേശിക്കുകയായിരുന്നു ജഡേജ.

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അതിവേഗം സ്‌കോര്‍ ചെയ്‌തതും(97 പന്തില്‍ 96), ഹനുമാ വിഹാരി(58), ആര്‍ അശ്വിന്‍(61), വിരാട് കോഹ്ലി(45) എന്നിവരുടെ ബാറ്റിംഗും ഇന്ത്യക്ക് തുണയായി. അതേസമയം, അതേസമയം, ആദ്യ ടെസ്റ്റിൽ മൊഹാലിയില്‍ പിറന്നത് റെക്കോഡുകളായിരുന്നു. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍ അശ്വിന്‍ ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ രണ്ടാമനായപ്പോള്‍, രോഹിത് ശര്‍മ്മ അരങ്ങേറ്റ മത്സരത്തില്‍ ഇന്നിംഗ്‌സ് വിജയം നേടുന്ന രണ്ടാമത്തെ നായകനായി.

ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ ഇതിഹാസ താരം കപില്‍ ദേവിനെയാണ് മറികടന്നത്. 434 ടെസ്റ്റ് വിക്കറ്റുകളാണ് കപിലിന്റെ സമ്പാദ്യം. അന്താരാഷ്ട്ര ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്തേക്കെത്താനും അശ്വിനായി. ഇന്ത്യ ജയിക്കുന്ന മത്സരത്തില്‍ 300 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും അശ്വിനായി.

Read Also:-ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളി വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ!

നായകനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ ഇന്നിങ്സ് ജയം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനാണ് രോഹിത്. പോളി ഉമ്രിഗാറാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. ന്യൂസീലന്‍ഡിനെതിരേ ഇന്നിങ്സിനും 27 റണ്‍സിനുമാണ് അദ്ദേഹം ജയം നേടിക്കൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button