KeralaNattuvarthaLatest NewsIndiaNews

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍: താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് താമരശ്ശേരി ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയല്‍ രംഗത്ത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നെങ്കിലെന്ന് താൻ എപ്പോഴും ഓർക്കാറുണ്ടെന്ന് സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് പിന്തുണയുമായെത്തിയ പൗരസമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ ബിഷപ് പറഞ്ഞു.

Also Read:ഉണക്കമുന്തിരി ഈ രീതിയിൽ ഉപയോഗിച്ചാൽ ഗുണങ്ങൾ ഏറെ!

‘ഗെയില്‍ പദ്ധതി, സില്‍വര്‍ ലൈന്‍ തുടങ്ങിയ ഓരോ വികസന പദ്ധതിയും നോക്കികാണുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. വലിയ തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. അതില്‍ത്തന്നെ എടുത്തുപറയേണ്ട ഒരു പദ്ധതിയാണ് ആനക്കാംപോയില്‍ പ്രദേശത്തെ തുരങ്കപാത സഞ്ചാര യോഗ്യമാക്കിയത്. പദ്ധതിക്കായി മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ അനുകൂലനിലപാടാണ് തുടക്കം മുതൽക്കെ കൈക്കൊണ്ടത്’, ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.

മലയോരമേഖലയിലെ വികസനത്തിന് ആനക്കാംപോയില്‍ പ്രദേശത്തെ തുരങ്കപാത നെടുതൂണായി മാറുമെന്നും സില്‍വര്‍ ലൈന്‍ പദ്ധതി പൂർത്തീകരിക്കാൻ എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button