റിയാദ്: കോവിഡ് മഹാമാരിയെ രാജ്യത്തു നിന്നു തുരത്തുന്നതിന്റെ അവസാനഘട്ടത്തിലാണ് സൗദി അറേബ്യയെന്ന് ആരോഗ്യ മന്ത്രാലയം. പുതിയ വകഭേദങ്ങളെ നേരിടാനുള്ള സാമൂഹിക പ്രതിരോധ ശേഷി രാജ്യത്തെ ജനങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു. രാജ്യത്തെ പ്രതിരോധ നടപടികൾ പിൻവലിച്ചതിനു ശേഷമുള്ള ആദ്യ ആരോഗ്യ-ആഭ്യന്തര മന്ത്രാലയങ്ങളുടെ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് സൗദിയിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള പ്രവേശന വിലക്കും പിൻവലിച്ചു. സൗദിയിലേക്ക് വരുന്നതിന് മുമ്പ് ഇനി മുതൽ പിസിആർ ടെസ്റ്റോ, റാപ്പിഡ് ആന്റിജൻ ടെസ്റ്റോ ആവിശ്യമില്ല. സൗദിയിൽ നിന്നും രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കാതെ എത്തുന്നവർ ക്വാറന്റെയ്നിൽ കഴിയണമെന്ന വ്യവസ്ഥയും പിൻവലിച്ചു. തുറന്ന സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സൗദി വ്യക്തമാക്കി. എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിപാടികളിലും സാമൂഹിക അകലം പാലിക്കൽ നിർബന്ധമില്ല.
Read Also: പൃഥ്വിരാജ് മുതൽ ആഷിഖ് അബു വരെ, ഭദ്രൻ മുതൽ ഷാജി കൈലാസ് വരെ: കൂടെ നിന്നവരുടെ പേര് വെളിപ്പെടുത്തി ഭാവന
Post Your Comments