മുംബൈ: ഇന്ത്യന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ കടുത്ത ആരാധികയാണ് ഇന്ത്യന്‍ വനിതാ വിക്കറ്റ് കീപ്പർ റിച്ച ഘോഷ്. മത്സര ശേഷം റിച്ച ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. പറക്കും ക്യാച്ചുകളും മിന്നല്‍ സ്റ്റംപിംഗുകളുമായി ശ്രദ്ധേയനായ ധോണിയെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനമായിരുന്നു വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ റിച്ച കാഴ്ചവെച്ചത്.
പാകിസ്ഥാന്റെ സിദ്ര അമീന്‍, ബിസ്‌മ മറൂഫ്, നിദാ ദര്‍, നഷ്ര സന്ധു എന്നിവരെ ക്യാച്ചിലൂടെ പുറത്താക്കിയ റിച്ച, അലിയാ റിയാസിനെ സ്റ്റംപ് ചെയ്താണ് പുറത്താക്കിയത്. അഞ്ച് പാക് വിക്കറ്റുകളാണ് റിച്ചയുടെ കൈകളിൽ പതിഞ്ഞത്.
വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ബേ ഓവലില്‍ 107 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, പൂജ വസ്ത്രകര്‍ (67), സ്‌മൃതി മന്ഥാന (52), സ്‌നേഹ് റാണ (53), ദീപ്‌തി ശര്‍മ (40) എന്നിവരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 244 റണ്‍സ് നേടി.
Read Also:- മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ സിറ്റിയ്ക്ക് തകർപ്പൻ ജയം
മറുപടി ബാറ്റിംഗില്‍, പാകിസ്ഥാന്‍ 43 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. 30 റണ്‍സെടുത്ത സിദ്ര അമീന് മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്‌ക്‌വാദാണ് ഇന്ത്യൻ വിജയത്തിന് നിർണായക പങ്കുവഹിച്ചത്.
Post Your Comments