Latest NewsKeralaNattuvarthaNewsIndia

ഫ്ലാറ്റിലും, ഹോട്ടലുകളിലും എത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: ലിജു കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംവിധായകൻ ലിജു കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കാക്കാനാട്ടെ ഫ്ലാറ്റിലും, വിവിധ സ്വകാര്യ ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

Also Read:സുരക്ഷാ ക്ലിയറന്‍സില്ലാ: ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് മീഡിയ വണ്‍ സുപ്രീം കോടതിയില്‍

2020 ലാണ് കേസിന് സമാനമായ സംഭവങ്ങൾ നടക്കുന്നതെന്നാണ് പെൺകുട്ടിയുടെ മൊഴി. കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സൈറ്റില്‍ നിന്ന് പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ലിജു കൃഷ്ണയെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

നിവിന്‍ പോളി, മഞ്ജു വാര്യര്‍ ചിത്രമായ പടവെട്ടിന്റെ സംവിധായകനും രചയിതാവുമാണ് ലിജു. ഇതിന്‍റെ ചിത്രീകരണം കണ്ണൂരിൽ വച്ച് നടക്കുന്നതിനിടയിലാണ് സംവിധായകന്‍ അറസ്റ്റിലാകുന്നത്. ഇതേതുടര്‍ന്ന് ഇപ്പോൾ സിനിമയുടെ ഷൂട്ടിംഗ് തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button