മോസ്കോ: യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളിൽ ഉപരോധമേർപ്പെടുത്തൽ തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റഫ്ലിക്സും ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകും റഷ്യയിലെ സേവനം പൂർണമായും നിർത്തി.
യുഎസ് ക്രഡിറ്റ് കാർഡ്, പേയ്മെന്റ് ഭീമന്മാരായ അമേരിക്കൻ എക്സ്പ്രസ്സും റഷ്യയിലെ പ്രവർത്തനം നിർത്തി. റഷ്യയിലെയും ബെലാറുസിലെയും പ്രവർത്തമാണ് അമേരിക്കൻ എക്സ്പ്രസ് നിർത്തിയത്. രാജ്യത്തിന് പുറത്തുള്ള റഷ്യയുടെ ബാങ്കുകളിലും സേവനം ലഭ്യമാകില്ല. ധനകാര്യ സേവന സ്ഥാപനങ്ങളായ വിസയും മാസ്റ്റർകാർഡും നേരത്തെ തന്നെ റഷ്യയുമായുള്ള ഇടപാടുകൾ മരവിപ്പിച്ചിരുന്നു.
Read Also : ധോണിയുടെ കടുത്ത ആരാധിക റിച്ച ഘോഷ് പുറത്താക്കിയത് അഞ്ച് പാക് താരങ്ങളെ
റഷ്യൻ ബാങ്കുകൾ അനുവദിച്ച കാർഡുകൾ ഇനിമേൽ വിദേശരാജ്യങ്ങളിൽ നിഷ്ക്രിയമായിരിക്കുമെന്ന് രണ്ട് കമ്പനികളും അറിയിച്ചു. വിദേശത്തെ ബാങ്കുകൾ അനുവദിച്ച വിസ, മാസ്റ്റർകാർഡുകളിൽ റഷ്യയിലും ഇടപാടുകൾ നടത്താനാവില്ല.
Post Your Comments