Latest NewsNewsInternational

‘ഉണക്ക മത്സ്യകന്യകയെ കഴിച്ചാൽ മരണമില്ല’, മുന്നൂറ്‌ വയസ്സ് പ്രായമുള്ള മനുഷ്യന്റെ തലയും മത്സ്യത്തിന്റെ ഉടലുമുള്ള മമ്മി

മത്സ്യകന്യകയെ ഭക്ഷിച്ചാൽ മരണം സംഭവിക്കില്ലെന്ന ഒരു വിശ്വാസമുണ്ട് ജാപ്പനീസുകാർക്കിടയിൽ, ആ വിശ്വാസം മൂലം ഒരു കുടുംബം സൂക്ഷിച്ചു വന്നിരുന്ന മുന്നൂറ്‌ വർഷം പഴക്കമുള്ള മമ്മിയാണ് ഇപ്പോൾ ജപ്പാനിലെ ചർച്ചാ വിഷയം. 1736 നും 1741 നും ഇടയിൽ ജാപ്പനീസ് ദ്വീപായ ഷിക്കോകുവിന് സമീപമുള്ള പസഫിക് സമുദ്രത്തിൽ നിന്നാണ് 12 ഇഞ്ച് വലിപ്പമുള്ള ഈ ജീവിയെ പിടികൂടുന്നത്.

Also Read:പെർഫ്യൂമുകൾ നിങ്ങളുടെ ശരീരത്തിന് യോജിച്ചതാണോയെന്ന് എങ്ങനെ അറിയാം

പസഫിക് സമുദ്രത്തിലെ മത്സ്യബന്ധനത്തിനിടയിൽ വലയിൽ കുടുങ്ങിയ ഈ ജീവിയെക്കുറിച്ച് ആർക്കും ഒന്നുമറിയില്ലായിരുന്നു. തുടർന്ന്, പ്രമുഖ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇതിന്റെ ഐതിഹ്യവും വിശ്വാസവും പുറത്തു വരുന്നത്. ഇപ്പോൾ ഇത് അസാകുച്ചി നഗരത്തിലെ ഒരു ക്ഷേത്രത്തിലാണുള്ളത്.

മത്സ്യകന്യകയുടെ രൂപമാണെങ്കിലും ഇതിനു മനുഷ്യ മുഖവുമായി വലിയ സാദൃശ്യമുണ്ട്. ഒരു മുക്കുവ കുടുംബമാണ് വലയെറിഞ്ഞപ്പോൾ കിട്ടിയ ഈ ജീവിയെ കുറച്ചു കാലം സൂക്ഷിച്ചത്. അതിന് ശേഷം ഇവർ മറ്റൊരു കുടുംബത്തിന് കൈമാറുകയായിരുന്നു. തുടർന്ന്, ഇത് ക്ഷേത്രത്തിൽ എത്തുകയായിരുന്നു. ഇതിന്റെ തല ഭാഗം മനുഷ്യനെപ്പോലെയുണ്ടെങ്കിൽ ഉടൽ മീനിനോടാണ് കൂടുതൽ സാദൃശ്യം തോന്നുന്നത്.

800 വയസ്സ് വരെ ജീവിച്ചെന്ന് അവകാശപ്പെടുന്ന ഒരു ജാപ്പനീസ് യുവതിയെ ചൂണ്ടിക്കാട്ടി ജനങ്ങൾ ഈ മത്സ്യകന്യകയുടെ വിശ്വാസവും പ്രത്യേകതകളും ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അവർക്ക് അത്രയും ആയുസ്സ് ലഭിയ്ക്കാൻ കാരണം മത്സ്യകന്യകയുടെ മാംസമാണെന്ന് ഇപ്പോഴും ജാപ്പനീസ് ജനത വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button