മഥുര: വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അച്ഛനെ തീവെച്ച് കൊന്ന് മകൻ. മഥുരയിലെ കൽപ്പണിക്കാരനായ അമൃത് ലാൽ(55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, മകനെതിരെ അമ്മയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ മഥുരയിൽ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ഈ ദിവസം അമൃത് ലാലും മകൻ വിനീതും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താമസിക്കുന്ന വീട് വിൽക്കണമെന്ന് വിനീത് പിതാവിനോട് പറഞ്ഞു. എന്നാൽ, അമൃത് ലാൽ ഇതിന് സമ്മതിച്ചില്ല. തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ വിനീത് പിതാവിനെ കഴുത്ത് ഞെരിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
നേരത്തെയും ഇക്കാര്യം പറഞ്ഞ് മകനും ഭർത്താവും തമ്മിൽ തർക്കം നടന്നിരുന്നായി ഭാര്യ ആശ ദേവി പറഞ്ഞു. ഇതോടെ,തങ്ങളുടെ പക്കലുണ്ടായിരുന്ന 100 സ്ക്വയർ യാർഡ് സ്ഥലം വിനീതിന്റെ നിർബന്ധപ്രകാരം വിറ്റിരുന്നു. ഇതിന് പിന്നാലെയാണ് വീട് വിറ്റ് തന്റെ ഭാഗം നൽകണമെന്ന് വിനീത് ആവശ്യപ്പെട്ട് കൊണ്ടിരുന്നതെന്നും ആശ ദേവി പറഞ്ഞു. നാല് വർഷം മുമ്പ് വിനീതിന്റെ ഇളയ സഹോദരൻ നെഹ്നയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതും കുടുംബത്തിൽ സംഘർഷത്തിന് കാരണമായി. അമൃത് ലാലിന്റേയും നെഹ്നയുടേയും മരണത്തിന് ഉത്തരവാദി വിനീത് ആണെന്നാണ് ആശ ദേവിയുടെ പരാതിയിൽ പറയുന്നത്. വിനീതിന് വധശിക്ഷ നൽകണമെന്നും ആശ ദേവി ആവശ്യപ്പെട്ടും.
Post Your Comments