Latest NewsNewsInternational

‘ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ കത്തയച്ചിട്ടുണ്ടോ? ഞങ്ങള്‍ അടിമകളാണോ? യൂറോപ്യന്‍ യൂണിയനോട് ആക്രോശിച്ച് ഇമ്രാൻ ഖാൻ

പാകിസ്ഥാൻ എല്ലാ രാജ്യങ്ങളുമായും സൗഹൃദത്തില്‍ ആണെന്നും ഒരു ചേരികളിലേക്കും ഇല്ലാതെ നിഷ്പക്ഷമായി തുടരുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

ഇസ്ലാമബാദ്: റഷ്യൻ അധിനിവേശത്തിൽ യൂറോപ്യന്‍ യൂണിയനോട് ആക്രോശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോയെന്നും നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യേണ്ടതുണ്ടോയെന്നും അദ്ദേഹം യൂറോപ്യന്‍ യൂണിയനോട് ചോദിച്ചു. റഷ്യയുടെ ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎന്‍ പൊതുസഭയിലെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ പാക്കിസ്ഥാ നോട് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടേതുള്‍പ്പെടെ 22 നയതന്ത്ര തലവന്മാര്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

‘നിങ്ങള്‍ ഞങ്ങളെ കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്? ഞങ്ങള്‍ നിങ്ങളുടെ അടിമകളാണെന്ന് കരുതുന്നുണ്ടോ? നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യേണ്ടതുണ്ടോ? പാകിസ്ഥാന് അയച്ചത് പോലെ ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ കത്തയച്ചിട്ടുണ്ടോ? അവരും വോട്ടില്‍ നിന്നും വിട്ടു നിന്നതല്ലേ?’ ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

Read Also: വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : ര​ണ്ടു​പേ​ർ അറസ്റ്റിൽ

പാകിസ്ഥാൻ എല്ലാ രാജ്യങ്ങളുമായും സൗഹൃദത്തില്‍ ആണെന്നും ഒരു ചേരികളിലേക്കും ഇല്ലാതെ നിഷ്പക്ഷമായി തുടരുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. നാറ്റോയെ പിന്തുണച്ചതിന് പാകിസ്ഥാന്‍ കുറേ അനുഭവിച്ചിട്ടുണ്ടെന്നും, ആ സമയത്തെല്ലാം വിമര്‍ശനങ്ങളാണ് എല്ലാവരും രാജ്യത്തിന് നേരെ ഉന്നയിച്ചിട്ടുള്ളതെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button