IdukkiLatest NewsKeralaNattuvarthaNews

ബാർ ജീവനക്കാരനെ ആക്രമിച്ച കേസ് : രണ്ടുപേർ പിടിയിൽ

തൊടുപുഴ കുമാരമംഗലം ഏഴല്ലൂർ പ്ലാന്‍റേഷൻ ഭാഗത്തു നിന്നും തൊടുപുഴ മണക്കാട് വാടകക്ക് താമസിക്കുന്ന ചങ്ങനാപറമ്പിൽ വിഷ്ണു (27), ഏഴല്ലൂർ പ്ലാന്‍റേഷൻ കുന്നേൽ അരവിന്ദ് (26) എന്നിവരാണ് പൊലീസ് പിടിയിലായത്

പെങ്ങോട്ടൂർ: പൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. തൊടുപുഴ കുമാരമംഗലം ഏഴല്ലൂർ പ്ലാന്‍റേഷൻ ഭാഗത്തു നിന്നും തൊടുപുഴ മണക്കാട് വാടകക്ക് താമസിക്കുന്ന ചങ്ങനാപറമ്പിൽ വിഷ്ണു (27), ഏഴല്ലൂർ പ്ലാന്‍റേഷൻ കുന്നേൽ അരവിന്ദ് (26) എന്നിവരാണ് പൊലീസ് പിടിയിലായത്. പോത്താനിക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പൈങ്ങോട്ടൂരിലെ ബാർ ഹോട്ടലിലെ ജീവനക്കാരനായ ബിജു സി. മാത്യുവിനെ ദേഹോപദ്രവം ഏൽപിച്ചശേഷം കണ്ണിൽ കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു ഇവർ. വിഷ്ണുവിനെതിരെ ആലുവ, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾ തൊടുപുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ളയാളുമാണ്.

Read Also : കപിൽ ദേവിനെ മറികടന്ന് അശ്വിൻ: മുന്നിൽ ഇനി കുംബ്ലെ മാത്രം

ഇൻസ്പെക്ടർ നോബിൾ മാത്യു, എസ്.ഐമാരായ ജിയോ മാത്യു, വി.സി. ജോൺ, എ.എസ്.ഐ ഷാൻവി അഗസ്റ്റിൻ, എസ്.സി.പി.ഒ മാരായ റഷീദ്, അജീഷ് കുട്ടപ്പൻ, സി.പി.ഒമാരായ പ്രയേഷ്, റോബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button