Latest NewsIndiaNews

ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം: ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവെച്ചിട്ടു

ദുരൂഹ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടതും നേരത്തെ പുറത്ത് വന്നിരുന്നു.

ന്യൂഡൽഹി: ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവെച്ചിട്ടു. ഇന്ത്യാ പാക് അതിർത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. നാലര കിലോ ലഹരി വസ്തുക്കൾ പിടികൂടി. പാകിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ ഇന്ത്യയിലേക്കെത്തിയതെന്നാണ് ബിഎസ്എഫ് വ്യത്തങ്ങൾ അറിയിച്ചത്. മുൻപും സമാനമായ രീതിയിൽ ഇന്ത്യാ പാക് അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടായിരുന്നു.

Read Also: യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചാർജ് തിരികെ നൽകണം: വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സൗദി സിവിൽ ഏവിയേഷൻ

ദുരൂഹ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടതും നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ ഉപയോഗിച്ച് അതിർത്തി കടന്നുള്ള ലഹരി കടത്തിന്റെ വിവരങ്ങളും പുറത്ത് വരുന്നത്. അതേസമയം, ജമ്മുകശ്മീരിലെ ശ്രിനഗറിൽ ഒരു മാർക്കറ്റിൽ ഇന്നലെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button