കീവ്: യുദ്ധം കലുഷിതമാകുന്ന ഉക്രൈനില്‍ നിന്ന് കുഞ്ഞുങ്ങളെയും വാരിയെടുത്ത് കൊണ്ട്, വീട് ഉപേക്ഷിച്ച് അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത് ആയിരക്കണക്കിന് അമ്മമാർ ആണ്. അവരിൽ ഒരാളാണ്, യൂലിയ യാഞ്ചാർ. ഉക്രേനിയൻ തലസ്ഥാനമായ കീവിൽ ആയിരുന്നു ലൂയിയയുടെ കുടുംബം താമസിച്ചിരുന്നത്. കീവിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, വീട് ഉപേക്ഷിക്കാൻ നിർബന്ധിതയാവുകയായിരുന്നു ലൂയിയ. എത്ര കാലമെടുത്തിട്ടാണെങ്കിലും ഉക്രൈനിലേക്ക് ഒരുനാൾ മടങ്ങിവരുമെന്ന് ഇവർ പ്രതിഞ്ജ എടുക്കുന്നു.
‘ഒരു വീട് പണിതുയർത്തുക എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. അതിനായി, ഞങ്ങൾ 10 വർഷമായി വാടകയ്ക്ക് ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു. ഒടുവിൽ, ഞങ്ങളുടെ സ്വപ്നം പൂവണിയാൻ പോവുകയായിരുന്നു. എല്ലാം റെഡിയായി, പുതിയ വീട്ടിലെ ചുമരുകൾ തൂക്കിയ ചിത്രങ്ങളെല്ലാം ഞങ്ങൾക്ക് ഓരോ ഓർമകളാണ്. എന്നാൽ, എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചിരിക്കുകയാണ്. ഇന്ന് ഞങ്ങൾ ഈ വീട് വിട്ട് പോകാൻ നിർബന്ധിതരാവുകയാണ്. അടുത്ത ബോംബ് വീഴുന്നത് ഞങ്ങളുടെ വീട്ടിലേക്കാകാം’, യുവതി പറയുന്നു.
‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഉക്രൈനിലെ അധിനിവേശവുമായി റഷ്യ മുന്നോട്ട് നീങ്ങുമ്പോൾ, നീപ്പർ നദിക്ക് സമീപമുള്ള ഗ്രാമത്തിന് മുകളിൽ ആകാശത്ത് വെച്ച് ഒരു മിസൈൽ പൊട്ടിത്തെറിച്ചു. രണ്ട് മൂന്ന് തെരുവുകൾക്ക് അകലെയുള്ള ഒരു വീട്ടിൽ അതിന്റെ അവശിഷ്ടം വന്ന് പതിച്ച് തീ അതിവേഗം പടർന്നു. അതോടെ എല്ലാവരും ഭയന്നു’, ലൂയിയ പറയുന്നു.
Also Read:കെഎസ്ആര്‍ടിസിയിലെ ലൈംഗികാതിക്രമം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആന്റണി രാജു
യുവതിയുടെ ആറുവയസ്സുള്ള മകൾ ഈവ, സാധാരണ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ധൈര്യം പ്രകടിപ്പിച്ചു. ‘ഞങ്ങൾ പോരാട്ടത്തെ ഭയപ്പെടില്ല, ഞങ്ങൾ ഒളിക്കില്ല, ബോംബുകളെ ഭയപ്പെടില്ല, ഒന്നിനെയും ഭയപ്പെടില്ല’, യുദ്ധമുഖത്ത് വെച്ച് ഇവ പറഞ്ഞിരുന്നു. എന്നാൽ, മകളെയും കൊണ്ട് അവിടെ തുടരുക എന്നത് സാഹസികത നിറഞ്ഞ കാര്യമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് യൂലിയ വീട് ഉപേക്ഷിച്ചത്.
‘ഞങ്ങൾ എല്ലാ വാർത്തകളും നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ഇനി കരയാൻ കണ്ണീരില്ല, അത് വറ്റി. ഞങ്ങൾ ഇതിനെ അതിജീവിക്കുമെന്ന് കരുതി. അവിശ്വസനീയമായ പലതും സംഭവിക്കും. ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യം നഷ്ടപ്പെടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ നമ്മുടെ രാജ്യത്ത് ജീവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ഞങ്ങൾ സുഖമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ഞാൻ സ്വപ്നം കാണുന്നതും അത് തന്നെയാണ്. ഞാൻ ഒരിക്കൽ തിരിച്ച് വരും’, ലൂയിയ വിഷമത്തോടെ വ്യക്തമാക്കി.
Post Your Comments