News

‘ഷോ കാണിച്ചാൽ പോര’, ഗണേഷ്‌കുമാറിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍

പത്തനാപുരം : ഗവ ആയുര്‍വേദ ആശുപത്രി വൃത്തിയാക്കാത്തതിന് ഡോക്ടര്‍മാരെ ശകാരിച്ച ഗണേഷ് കുമാര്‍ എംഎല്‍ക്കെതിരെ പ്രതിഷേധം അറിയിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു. ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളായ കേരള സ്‌റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷനുമാണ് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയത്.

തലവൂര്‍ ആശുപത്രിയില്‍ കെ ബി ഗണേഷ് കുമാര്‍ നടത്തിയത് ഷോയാണെന്നാണ് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വിമര്‍ശനം. ആശുപത്രി നന്നാകണമെങ്കില്‍ ആവശ്യത്തിന് ജീവനക്കാര്‍ ആവശ്യമാണെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button