കീവ്: റഷ്യയുടെ അധിനിവേശത്തെ അസാധാരണമായ രീതിയിലാണ് ഉക്രൈൻ പ്രതിരോധിക്കുന്നത്. റഷ്യയോട് കണക്ക് ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് യുദ്ധഭീതിയിൽ വീടുകളിൽ കഴിയുകയായിരുന്ന സാധാരണക്കാർ. അവർക്ക്, ധൈര്യം പകരുകയാണ് വിദേശികളായ ഉക്രേനിയക്കാർ. റഷ്യന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ 66,224 ഉക്രേനിയന്‍ പൗരന്മാർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയിരുന്നു. ഇതിന് പിന്നാലെ, നിരവധി ജനങ്ങളാണ് ആയുധമേന്തിയും നിരായുധരായും പ്രതിഷേധത്തിനിറങ്ങുന്നത്.
റഷ്യൻ അധിനിവേശത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കുന്ന സാധാരണക്കാരെ റഷ്യൻ സംഘം ഭയപ്പെടുത്തുന്ന കാഴ്ചകളും പുറത്തുവന്നിരുന്നു. നിരായുധരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിർത്തായിരുന്നു റഷ്യന്‍ പട്ടാളത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി. നൂറുകണക്കിന് പൗരന്മാർ ആണ് റഷ്യയുടെ കടന്നു കയറ്റത്തിനെതിരേ, ഉക്രൈൻ പതാകയുമായി പ്രതിഷേധിക്കുന്നത്.
നേരത്തെ, ഉക്രൈനിലെ സാധാരണക്കാര്‍ക്ക് നേരെ റഷ്യ കൂടുതല്‍ ക്രൂരമായ രീതികള്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് വലിയ മനുഷ്യ ദുരിതങ്ങള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകി യു,എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്ത് വന്നിരുന്നു. തങ്ങളുടെ ഭാവിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി തീവ്രമായി പോരാടുന്ന 45 ദശലക്ഷം ആളുകളെ റഷ്യക്ക് കീഴ്പ്പെടുത്താൻ കഴിയില്ലെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments