Latest NewsNewsIndia

ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന പരിമിതപ്പെടുത്തി റഷ്യ

മോസ്‌കോ: കരിഞ്ചന്തയിലെ വില്‍പ്പന നിയന്ത്രിക്കാനും താങ്ങുവില ഉറപ്പാക്കുന്നതിനുമായി റഷ്യയിലെ ചില്ലറ വ്യാപാരികള്‍ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന പരിമിതപ്പെടുത്തണമെന്ന് സര്‍ക്കാര്‍. യുക്രൈനെതിരായ സൈനിക നടപടിക്ക് പിന്നാലെ ലോകരാജ്യങ്ങള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് റഷ്യയുടെ നടപടി.

സ്വകാര്യ ഉപഭോഗത്തിന് ആവശ്യമായതിനേക്കാള്‍ കൂടിയ അളവില്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് പുനര്‍വില്‍പ്പന ലക്ഷ്യമിട്ടാണെന്നും വാണിജ്യ- വ്യവസായ മന്ത്രാലയം പറഞ്ഞു. റൊട്ടി, അരി, ധാന്യമാവ്, മുട്ട, ചിലയിനം മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയാണ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായ അവശ്യസാധനങ്ങളില്‍ ഉള്‍പ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button