പോളണ്ട്: ഉക്രൈൻ – റഷ്യ പ്രതിസന്ധിക്കിടെ ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ ഗംഗ’ അതിന്റെ അവസാന ഘട്ടത്തിൽ. ‘ഓപ്പറേഷൻ ഗംഗ’യ്ക്ക് പിറകിൽ നിരവധിയാളുകളാണുള്ളത്. പദ്ധതിയുടെ വിജയത്തിനായി, പോളണ്ടിൽ അതിന്റെ ഏകോപന പ്രവർത്തനങ്ങൾ ചെയ്യുന്നത് ഒരു മലയാളി വനിതയാണ്. കാസർഗോഡുകാരിയായ നഗ്മ മല്ലിക്ക്. പോളണ്ടിലെ ഇന്ത്യൻ അംബാസഡർ ആണ് നഗ്മ. നിലവിലെ രക്ഷാപ്രവർത്തനത്തിൽ, പൂർണ സംതൃപ്തയാണെന്ന് ഇവർ പറയുന്നു.
ഉക്രൈൻ – റഷ്യ യുദ്ധം ആരംഭിച്ചതിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം, ഫെബ്രുവരി 26 മുതൽ, ഉക്രൈൻ-പോളണ്ട് അതിർത്തികളിൽ കുടുങ്ങിപ്പോയ ആളുകളുടെ കഥകൾ സോഷ്യൽ മീഡിയയെയും ഇന്ത്യയെയും അലോസരപ്പെടുത്തിയിരുന്നു. ഇതിനിടയിൽ, പോളണ്ടിൽ താമസിക്കുന്ന ഇന്ത്യാക്കാർക്ക് നാട്ടിൽ നിന്നും കോളുകൾ വന്നു തുടങ്ങി. ‘ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, എന്റെ കമ്മ്യൂണിറ്റിയിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളുടെ കഷ്ടപ്പാടുകൾ എന്നെ ആഴത്തിൽ ബാധിച്ചു’, പോളണ്ടിൽ താമസിക്കുന്ന 41 കാരനായ ഷാനു പറഞ്ഞു. തുടർന്ന് ഇവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ തീരുമാനിച്ചു.
Also Read:ഒടുവിൽ പാർട്ടി തീരുമാനിച്ചു: ആര്യാ രാജേന്ദ്രന്റെയും എംഎല്എ സച്ചിന് ദേവിന്റെയും വിവാഹനിശ്ചയം ഇന്ന്
ഇതിനിടയിൽ, കേന്ദ്രസർക്കാർ ഇടപെട്ട് ഇന്ത്യൻ എംബസി, പോളണ്ടിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി. മണിക്കൂറുകൾക്കുള്ളിൽ, പോളണ്ടിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട്, അവർ എവിടെയാണ് നിൽക്കുന്നത് എന്ന് തിരിച്ചറിഞ്ഞ്, അവർക്ക് അതിർത്തി കടക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകി. കേന്ദ്രസർക്കാരിന്റെ ഇടപെടൽ അതിവേഗമായിരുന്നു. പോളണ്ടിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങൾ ചെയ്തു. ഇപ്പോൾ, വിദ്യാർത്ഥികൾക്ക് ഉക്രൈനിൽ നിന്ന് പോളണ്ടിലേക്ക് കടക്കാൻ ബുദ്ധിമുട്ടില്ല. അവർ ഒരു മിഷൻ ബസിൽ അതിർത്തിയിലേക്ക് യാത്ര ചെയ്യുന്നു, അവിടെ അവരെ കാത്തിരിക്കുന്ന ഇന്ത്യൻ എംബസി അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്നു. നിലവിൽ, 15-16 ഇന്ത്യൻ സന്നദ്ധപ്രവർത്തകർ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു. ഇതിന് പോളണ്ടിൽ ചുക്കാൻ പിടിക്കുന്നത്, നഗ്മ ആണ്. പോളണ്ടിൽ താമസിക്കുന്ന, പേരറിയാത്ത നിരവധി ഇന്ത്യക്കാരും സമാന രീതിയിൽ, രക്ഷാപ്രവർത്തനങ്ങൾക്ക് കുടപിടിക്കുന്നുണ്ട്.
Also Read:‘ആ അമ്മ വളരെ വിഷമത്തോടെ ഇരിക്കുന്നത് കണ്ടു, കൈയ്യിലൊരു പേപ്പർ: കാര്യം തിരക്കിയപ്പോൾ ശെരിക്കും ഞെട്ടിപ്പോയി’
രക്ഷാപ്രവർത്തനങ്ങൾക്കായി, എല്ലാ കാര്യങ്ങളും നന്നായി ഏകോകിപ്പിക്കാൻ കഴിഞ്ഞുവെന്ന് നഗ്മ പറയുന്നു. ‘ഇപ്പോഴും ഏകോപനം നന്നായി നടക്കുന്നുണ്ട്. 13 പ്രത്യേക വിമാനങ്ങൾ ഇതുവരെ പോളണ്ടിൽ നിന്ന് സർവീസ് നടത്തി. അതിർത്തി കടന്നെത്തുന്ന ഇന്ത്യക്കാരെ വിമാനത്താവളത്തിലേക്കെത്തിക്കാൻ ബസ് സൗകര്യം ഏർപ്പെടുത്തി. ഇതിനെല്ലാം കേന്ദ്ര സർക്കാരാണ് ചുക്കാൻ പിടിച്ചത്. വ്യോമസേനയുടെ ഒരു വിമാനം കൂടി ഇന്നുണ്ടാകും. ഖാർകീവിൽ നിന്ന് രക്ഷപ്പെട്ട കൂടുതൽ പേർ ലിവീവിലെത്തിയിട്ടുണ്ട്. അവരെയും ഉടൻ തന്നെ അതിർത്തി കടക്കാൻ സഹായിക്കും’, നഗ്മ പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാർ നേതൃത്വം നൽകുന്ന ഓപ്പറേഷൻ ഗംഗ വഴി, പദ്ധതി പകുതിയിലധികം ഇന്ത്യക്കാരെയും ഇതിനോടകം നാട്ടിലെത്തിച്ച് കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ, ഓപ്പറേഷൻ ഗംഗ ഉടൻ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments