കൊച്ചി: മന്ത്രി മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതിൽ പ്രതികരിച്ച് എംവി ജയരാജൻ. മുഖ്യമന്ത്രിയുടെ ബന്ധു ആയതിനാലല്ല മന്ത്രി മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതെന്നും മന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമാണ് നൽകിയതെന്നും എംവി ജയരാജൻ പറഞ്ഞു . റിയാസിനെ എടുത്തത് തെറ്റാണെന്ന് ആർക്കും പറയാനാകില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
എന്നാൽ, പി.ജയരാജനെ തഴഞ്ഞുവെന്ന് പാർട്ടി അംഗങ്ങൾ ഫേസ്ബുക്കിൽ പരസ്യമായി വിമർശനം ഉന്നയിച്ചാൽ നടപടിയുണ്ടാകുമെന്നും, സംഘടന കാര്യങ്ങൾ പൊതു ഇടത്ത് ചർച്ചയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയിൽ പ്രവർത്തിക്കാനുള്ള പ്രയാസം അറിയിച്ചതിനാലാണ് ജെയിംസ് മാത്യുവിനെ ഒഴിവാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read Also: 57 പേരുടെ മരണത്തിനിടയാക്കിയ പാക് പള്ളി സ്‌ഫോടനം: ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
അതേസമയം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പി. ജയരാജന് അംഗത്വം നല്‍കാത്തതില്‍ മകൻ ജെയ്ന്‍ രാജിന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പ്രതികരിച്ച് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണമെന്ന് കോടിയേരി പറഞ്ഞു.
Post Your Comments